SignIn
Kerala Kaumudi Online
Wednesday, 27 May 2026 12.45 AM IST

പ്ലസ് വൺ: ജൂൺ മൂന്നുവരെ അപേക്ഷിക്കാം

p

പത്താം ക്ലാസ് ജയിച്ചവർക്ക് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷ ഓൺലൈനായി ജൂൺ 3 വരെ സമർപ്പിക്കാം. ഹയർ സെക്കൻഡറി- hscap.gov.in, വൊക്കേഷണൽ ഹയർ സെക്കൻഡറി- www.vhscap.kerala.gov.in വെബ്സൈറ്റുകളിൽ വിശദ വിവരങ്ങളുണ്ട്. ജൂലായ് രണ്ടിന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും.

മെരിറ്റ് സീറ്റ് പ്രവേശനം മാത്രമാണ് ഏകജാലകം വഴി നടക്കുക. മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവേശനവും ഏകജാലകത്തിലാണ്. ഒരു ജില്ലയിലെ എല്ലാ സ്കൂളുകൾക്കുമായി ഒരു അപേക്ഷ നൽകിയാൽ മതി. മാനേജ്മെന്റ് ക്വാട്ട, അൺ എയ്ഡഡ്, കമ്യൂണിറ്റി ക്വാട്ട സീറ്റുകളിൽ പ്രവേശനം തേടുന്നവർ അതത് സ്കൂളുകളിൽ പ്രത്യേകം അപേക്ഷ സമർപ്പിക്കണം. 15നും 20നും ഇടയിലാകണം അപേക്ഷകരുടെ പ്രായം.

എല്ലാ സ്കൂളുകളിലും ഹെൽപ് ഡെസ്കുകൾ

............................................

പ്രവേശന നടപടികൾ സുഗമമാക്കാൻ എല്ലാ ഹൈസ്കൂളുകളിലും ഹയർ സെക്കൻഡറി സ്കൂളുകളിലും പ്രിൻസിപ്പൽമാരുടെ നേതൃത്വത്തിൽ ഹെൽപ് ഡെസ്കുകൾ തുറന്നിട്ടുണ്ട്. 25 രൂപയാണ് അപേക്ഷ രജിസ്ട്രേഷൻ ഫീസ്.

അലോട്ട്മെന്റ്

...............................

മൂന്ന് അലോട്ട്മെന്റ് നടപടികളുണ്ട്. ജൂൺ എട്ടിനാണ് ട്രയൽ അലോട്ട്മെന്റ്. ട്രയൽ അലോട്ട്മെന്റ് സമയത്ത് അപേക്ഷയിലെ തെറ്റുകൾ തിരുത്താനും വിഷയം, സ്കൂൾ എന്നിവ മാറാനും അവസരമുണ്ട്. ആദ്യ അലോട്ട്മെന്റ് ജൂൺ 15ന്. മുഖ്യ അലോട്ട്മെന്റുകൾ ജൂലായ് ഒന്നിന് അവസാനിക്കും. ജൂലായ് 13 മുതൽ ഒഴിവു വരുന്ന സീറ്റുകളിലേക്കുള്ള സപ്ലിമെന്റിറി അലോട്ട്മെന്റുകൾ നടക്കും.

സംവരണ സീറ്റുകളിൽ മതിയായ അപേക്ഷകരില്ലെങ്കിൽ പിന്നീടത് പൊതുവിഭാഗങ്ങൾക്കുള്ള മെരിറ്റ് സീറ്റായി മാറും.

സി.ബി.എസ്‌.ഇ ഉൾപ്പെടെ മറ്റ് സ്കീമുകളിൽ പഠിച്ചവർക്കും അപേക്ഷിക്കാം.

ഓപ്ഷനുകൾ

..........................

സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് എന്നിങ്ങനെ 3 സ്ട്രീമുകളിലായി 45 സബ്ജക്ട് കോമ്പിനേഷനുകളിലാണ് പ്രവേശനം. പ്രോസ്പെക്ടസിൽ വിശദ വിവരങ്ങളുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PLUSONE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA