SignIn
Kerala Kaumudi Online
Monday, 13 July 2026 12.30 AM IST

പ്രധാനമന്ത്രിക്ക് സോഷ്യൽ മീഡിയയിൽ വധഭീഷണി: പോസ്റ്റിട്ട പരപ്പനങ്ങാടി സ്വദേശിക്കെതിരെ കേസ്; കമന്റടിച്ചവരും കുടുങ്ങും

narendra-modi
പ്രധാനമന്ത്രി നരേന്ദ്ര മോദി

മലപ്പുറം: ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ മലപ്പുറം സ്വദേശിക്കെതിരെ സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പരപ്പനങ്ങാടി സ്വദേശിയായ യുവാവിനെതിരെയാണ് നടപടി. സൈബർ പട്രോളിംഗിനിടെയാണ് പ്രധാനമന്ത്രിക്കെതിരെയുള്ള ഭീഷണി സന്ദേശം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് പോസ്റ്റ് ഫേസ്ബുക്കിൽ നിന്നും നീക്കം ചെയ്യാൻ പൊലീസ് നടപടിയെടുത്തു.

വിവാദ പോസ്റ്റിന് താഴെ മതസ്പർദ്ധ വളർത്തുന്ന രീതിയിലും പ്രകോപനപരമായും കമന്റുകൾ രേഖപ്പെടുത്തിയവർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് സൈബർ പൊലീസ് അറിയിച്ചു. ഇത്തരത്തിൽ കമന്റുകളിട്ട ആളുകളുടെ വിവരങ്ങൾ പൊലീസ് നിലവിൽ നിരീക്ഷിച്ചുവരികയാണ്.

English Summary

Cyber police in Malappuram registered a case against a local youth from Parappanangadi for posting a death threat against Prime Minister Narendra Modi on Facebook. The threat was identified during cyber patrolling, and the controversial post was subsequently removed. Police also warned of strict action against individuals who posted provocative comments below the threat, stating that their information is currently being monitored.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LATESTNEWS, PMMODI, DEATH THREAT, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA