SignIn
Kerala Kaumudi Online
Sunday, 06 September 2026 1.13 AM IST

ആർമിയുടെ 41 കേന്ദ്രങ്ങളിൽ പൈപ്പ് ലൈൻ ഗ്യാസുമായി ബി.പി.സി.എൽ

aa

കൊച്ചി: ഇന്ത്യൻ ആർമിയുടെ 41 കേന്ദ്രങ്ങളിൽ ആദ്യഘട്ടമായി പൈപ്പ്‌ലൈൻ വഴി (പി.എൻ.ജി) പ്രകൃതിവാതകമെത്തിക്കാൻ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ) ഒരുങ്ങുന്നു. ഇതുസംബന്ധിച്ച് ബി.പി.സി.എൽ വെബിനാർ സംഘടിപ്പിച്ചു. 20,000ൽ അധികം കുടുംബങ്ങൾക്ക് ഇതുവഴി പ്രയോജനം ലഭിക്കും. ആദ്യഘട്ടം 2026-27ൽ പൂർത്തിയാക്കും. എട്ട് ആർമി സ്റ്റേഷനുകളും ആറ് വിതരണ സ്ഥാപനങ്ങളും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു. പദ്ധതി നടപ്പാക്കുന്നതിന് കരസേനയ്ക്ക് പിന്തുണ നൽകുമെന്ന് ബി.പി.സി.എൽ ഗ്യാസ് വിഭാഗം ബിസിനസ് ഹെഡ് രാഹുൽ ഠണ്ഡൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BPCL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA