
തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത സ്‌ത്രീയെ ബലാത്സംഗം ചെയ്‌തെന്ന ആരോപണത്തിൽ നവംബർ മുതൽ സസ്പെൻഷനിലായിരുന്ന ഡിവൈ.എസ്.പി എ. ഉമേഷിനെ തിരിച്ചെടുത്തു. വകുപ്പുതല അന്വേഷണത്തിനു ശേഷമാണ് തിരിച്ചെടുത്തത്. അനാശാസ്യത്തിന് റെയ്ഡ് ചെയ്ത് പിടികൂടിയ യുവതിയെ കേസിൽ നിന്നൊഴിവാക്കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. ജീവനൊടുക്കിയ ചെർപ്പുളശേരി എസ്.എച്ച്.ഒ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലായിരുന്നു ഉമേഷിനെതിരായ ആരോപണം ഉണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |