SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.25 AM IST

വീട് വാടകയ്ക്ക് നൽകാൻ പൊലീസ് ക്ലിയറൻസ് വേണ്ട

READ ENGLISH VERSION
a

തിരുവനന്തപുരം: വീട് വാടകയ്ക്ക് നൽകാൻ വാടകക്കാരുടെ ആധാർ വിലാസത്തിലുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമല്ല. സമൂഹമാദ്ധ്യമങ്ങളിലെ ഇത്തരം പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം, സുരക്ഷയ്ക്കായി മുൻകരുതലെന്ന നിലയിൽ രേഖ കരുതുന്നത് നല്ലതാണ്. വാടകവീടുകൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന, സാമ്പത്തിക തട്ടിപ്പുകൾ തുടങ്ങിയവ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് വീട്ടുടമകൾ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത്. മുൻപ് കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ ഇതിലൂടെ കഴിയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA