SignIn
Kerala Kaumudi Online
Saturday, 05 September 2026 6.23 PM IST

പൊലീസ് ജീപ്പിടിച്ചു,​ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചില്ല; പുതുക്കാട് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ

READ ENGLISH VERSION
police-station-
പുതുക്കാട് പൊലീസ് സ്റ്റേഷൻ

തൃശൂർ: പുതുക്കാട് പൊലീസ് സ്റ്റേഷനിൽ എസ്ഐ ഉൾപ്പെടെയുള്ളവർക്ക് കൂട്ട സസ്പെൻഷൻ. എസ് ഐ സി എം മഹേഷ്, സി പിമാരായ എം യു ഫൈസൽ, ഇ സി യദുകൃഷണൻ, പി ഡി നവീൻകുമാർ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. ക്രിമിനൽ കേസ് പ്രതികളെ പിന്തുടരുന്നതിനിടെ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാത്തതിലാണ് നടപടി.

ജൂലായ് 19നാണ് അപകടം നടന്നത്. തട്ടുക്കടയിൽ അടിപിടിയുണ്ടാക്കിയ ക്രിമിനൽ സംഘത്തെ പിൻതുടരുന്നതിനിടെയായിരുന്നു അപകടം.പൊലീസ് ജീപ്പിടിച്ച് വരന്തരപ്പിള്ളി സ്വദേശി അഭിഷേകിന് പരിക്കേറ്റിരുന്നു. ബൈക്കിൽ നിന്ന് വീണ അഭിഷേകിനെ പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തിച്ചില്ല. സംഭവത്തിൽ തൃശൂർ ഡിഐജി ടി. നാരായണനാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്.

English Summary

Thrissur: Four police personnel, including an SI, were suspended from Puthukkad Police Station for allegedly failing to take an injured man to hospital after a police jeep hit him. The accident occurred on July 19 while officers were chasing a criminal group. Varandarappilly native Abhishek was injured after falling from his bike. Thrissur DIG T. Narayanan ordered the action.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA POLICE, PUTHUKKAD POLICE STATION, POLICE JEEP ACCIDENT, POLICE SUSPENSION, THRISSUR POLICE SUSPENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA