SignIn
Kerala Kaumudi Online
Friday, 24 July 2026 2.00 PM IST

സിജെപി പ്രക്ഷോഭത്തിന് പിന്തുണ: കൊച്ചിയിൽ തെരുവിലിറങ്ങിയ വേടനും സംഘത്തിനുമെതിരെ കേസെടുത്ത് പൊലീസ്

vedan-
വേടൻ

കൊച്ചി: ഡൽഹിയിൽ നടക്കുന്ന സി.ജെ.പി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊച്ചിയിൽ പരിപാടി സംഘടിപ്പിച്ച റാപ്പർ വേടനും സംഘത്തിനുമെതിരെ കേസെടുത്ത് പൊലീസ്. അനുമതിയില്ലാതെ റോഡ് ഉപരോധിച്ച് ഗതാഗത തടസം സൃഷ്ടിച്ചതിനാണ് എറണാകുളം സൗത്ത് പൊലീസ് നടപടിയെടുത്തത്. വേടന്റെ മാനേജർ വിഗ്‌നേഷ്, പരിപാടിയിൽ പങ്കെടുത്ത കണ്ടാലറിയാവുന്ന തൊണ്ണൂറോളം പേർ എന്നിവരെ പ്രതി ചേർത്താണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമാകുകയാണ്. ചലച്ചിത്ര-സാംസ്‌കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യവുമായി രംഗത്തെത്തുന്നുണ്ട്.

ജൂലായ് 20ന് ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ തടിച്ചുകൂടിയ വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് അതിക്രൂരമായ ലാത്തിച്ചാർജാണ് നടത്തിയത്. നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റു. വിദ്യാർത്ഥികളെ ആക്രമിച്ചതിനെതിരെയും രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്. സമാധാനപരമായി സമരം ചെയ്യുകയായിരുന്ന വിദ്യാർത്ഥികളെ പൊലീസ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു

English Summary

Kochi police have filed a case against rapper Vedan, his manager Vignesh, and around 90 others for obstructing traffic and holding a protest without permission. The event expressed solidarity with student demonstrations in Delhi, which demand Union Education Minister Dharmendra Pradhan's resignation over NEET exam irregularities and condemn police actions against protestors.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VEDAN, LATESTNEWS, POLICE CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA