SignIn
Kerala Kaumudi Online
Friday, 24 July 2026 1.24 AM IST

ആർ.വെങ്കിട്ടരമണിക്ക് മാധവമേനോൻ പുരസ്‌കാരം

venkataramani

കൊച്ചി: കേരള ബാർ കൗൺസിലും അഭിഭാഷക അക്കാ‌ഡമി തുടർ നിയമവിദ്യാഭ്യാസ ട്രസ്റ്റും ചേർന്ന് നൽകുന്ന പ്രൊഫ. ഡോ. എൻ.ആർ.മാധവമേനോൻ സ്മാരക ട്രിബ്യൂട്ട് ഒഫ് ഓണർ പുരസ്‌കാരത്തി​ന് അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണി അർഹനായി. ആഗസ്റ്റ് 8ന് വൈകിട്ട് 5ന് കേരള ഹൈക്കോടതി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പുരസ്കാരം നൽകും. ബാർ കൗൺസിൽ ഒഫ് ഇന്ത്യ ചെയർമാൻ മനൻകുമാർ മിശ്ര എം.പി അദ്ധ്യക്ഷത വഹിക്കും. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ മുഖ്യപ്രഭാഷണം നടത്തും.

എറണാകുളം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ബാർ കൗൺസിൽ ഒഫ് കേരള ചെയർമാൻ അഡ്വ. ടി.എസ്.അജിത്, സെക്രട്ടറി ഹരി ബാബു, ബാർ കൗൺസിൽ അംഗം അഡ്വ. പി.സന്തോഷ്‌കുമാർ എന്നിവരാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA