SignIn
Kerala Kaumudi Online
Saturday, 03 October 2026 2.06 PM IST

നിയന്ത്രണം വിട്ട കാർ ബസ് സ്റ്റോപ്പിലേയ്ക്ക് ഇടിച്ചുകയറി, വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്

accident
കോഴിക്കോടുണ്ടായ അപകടം

കോഴിക്കോട്: കാ‌ർ ബസ്‌ സ്റ്റോപ്പിലേയ്ക്ക് ഇടിച്ചുകയറി വിദ്യാർത്ഥിനിക്ക് പരിക്ക്. കോഴിക്കോട് പൂനൂരിൽ ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ബസ്‌ സ്റ്റോപ്പ് പൂ‌ർണമായും തകർന്നു.

താമരശേരി-കൊയിലാണ്ടി സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാ‌ർ ബസ് സ്റ്റോപ്പിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. ഈ സമയം വിദ്യാർത്ഥിനി മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. ബസ് സ്റ്റോപ്പിലുണ്ടായിരുന്ന മറ്റുള്ളവർ തൊട്ടുമുൻപ് പോയ സ്വകാര്യ ബസിൽ കയറി പോയതിനാൽ വലിയ അപകടം ഒഴിവായി. ബസ് സ്റ്റോപ്പ് തകർന്ന് പെൺകുട്ടിയുടെ ദേഹത്തേയ്ക്ക് പതിക്കുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ ചേർന്ന് വിദ്യാ‌ർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥിനിയുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.

English Summary

A car crashed into a bus stop at Poonoor in Kozhikode around 9 a.m., injuring a student. The impact completely destroyed the bus stop, which collapsed onto the girl. Other passengers had left moments earlier on a private bus, preventing a larger tragedy. Locals rescued the seriously injured student and rushed her to hospital.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POONOOR CAR ACCIDENT, KOZHIKODE ACCIDENT, STUDENT INJURED, BUS STOP ACCIDENT, POONOOR ACCIDENT MALAYALAM FILES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA