ആലപ്പുഴ: സംസ്ഥാനത്തെ പവർ കട്ടിന്റെ പേരിൽ മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് വീഡിയോ പങ്കുവച്ച് യുവാവ്. ആലപ്പുഴയിലെ പിഡിപി പ്രവർത്തകനായ അഹമ്മദ് കബീർ ആണ് സോഷ്യൽ മീഡിയയിലൂടെ വീഡിയോ പങ്കുവച്ചത്.
വീഡിയോ പ്രചരിച്ചതോടെ ഇയാളുടെ ഫോൺ ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രാദേശിക കോൺഗ്രസ് പ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫോൺ പിടിച്ചെടുത്തത്. എന്നാൽ, സംഭവത്തിൽ കേസ് എടുത്തിട്ടില്ലെന്നും പരാതി വന്ന സാഹചര്യത്തിൽ പരിശോധനയ്‌ക്കായി ഫോൺ കസ്റ്റഡിയിലെടുത്തതാണെന്നുമാണ് പൊലീസിന്റെ വിശദീകരണം.
A PDP worker in Alappuzha, Ahmed Kabir, criticized CM V. D. Satheesan regarding power cuts in a social media video. Alappuzha South police seized Kabir's phone following a complaint from a local Congress worker. Police stated no case has been registered; the phone was taken for examination due to the complaint.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |