SignIn
Kerala Kaumudi Online
Friday, 23 October 2026 6.39 PM IST

പവർ ഗ്രൂപ്പ് ഉണ്ട്,​ ഞാൻ രക്തസാക്ഷി : പ്രിയനന്ദനൻ

p

തൃശൂർ : മലയാള സിനിമയിൽ പവർഗ്രൂപ്പ് ഉണ്ടെന്നും താൻ അതിന്റെ രക്തസാക്ഷിയാണെന്നും തന്റെ സിനിമ ഇല്ലാതാക്കാൻ ഈ ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ടെന്നും സംവിധായകൻ പ്രിയനന്ദനൻ.

പവർ ഗ്രൂപ്പ് ഇല്ലെന്ന് സൂപ്പർതാരങ്ങളടക്കം ആവർത്തിക്കുമ്പോഴാണ് പ്രിയനന്ദനൻ മാദ്ധ്യമങ്ങളോട് തുറന്നടിച്ചത്. നെയ്ത്തുകാരന് ശേഷം 2004ൽ ചെയ്ത സിനിമയാണ് 'അത് മന്ദാരപ്പൂവല്ല'. പൃഥ്വിരാജും കാവ്യാ മാധവനും ഒക്കെയായിരുന്നു പ്രധാന വേഷത്തിൽ. ആറ് ദിവസം ഷൂട്ടിംഗ് നടന്നു. വിനയന്റെ സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ പൃഥ്വിരാജിന് അന്ന് വിലക്കുണ്ടായിരുന്നു. പൃഥ്വിരാജിനെ അഭിനയിപ്പിച്ചതിന്റെ പേരിൽ എന്റെ സിനിമ ഇല്ലാതായി. എതിർപ്പുള്ള ഒരാളെ ഇല്ലാതാക്കാൻ സിനിമയിൽ ചിലർക്ക് കഴിയുമെന്നതിന്റെ രക്തസാക്ഷിയാണ് ഞാൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നത് സിനിമാ മേഖലയിലുള്ളവരുടെ ആത്മബലം കൂട്ടിയിട്ടുണ്ട്. അന്യായങ്ങൾ ചോദ്യം ചെയ്യപ്പെടണം. മറ്റു മേഖലകളിലും സ്ത്രീകൾക്കെതിരായ അതിക്രമം നടക്കുന്നുണ്ടെന്ന താരതമ്യം ആവശ്യമില്ലെന്നും പ്രിയനന്ദനൻ വ്യക്തമാക്കി.

ചാ​ർ​മ്മി​ള​ ​വ​ഴ​ങ്ങു​മോ​യെ​ന്ന്
ഹ​രി​ഹ​ര​ൻ​ ​ചോ​ദി​ച്ചു​:​ ​വി​ഷ്‌​ണു

കൊ​ച്ചി​:​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​പ്പി​ച്ചാ​ൽ​ ​ചാ​ർ​മ്മി​ള​ ​അ​ഡ്‌​ജ​സ്റ്റ്മെ​ന്റി​ന് ​ത​യ്യാ​റാ​കു​മോ​യെ​ന്ന് ​സം​വി​ധാ​യ​ക​ൻ​ ​ഹ​രി​ഹ​ര​ൻ​ ​ത​ന്നോ​ട് ​ചോ​ദി​ച്ചി​രു​ന്ന​താ​യി​ ​ന​ട​ൻ​ ​വി​ഷ്‌​ണു​ ​പ​റ​ഞ്ഞു.​ ​അ​യ​ൽ​വാ​സി​യാ​യി​രു​ന്ന​ ​ഹ​രി​ഹ​ര​ൻ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​പ​റ്റി​യ​ ​പെ​ൺ​കു​ട്ടി​യെ​ ​പ​രി​ച​യ​മു​ണ്ടോ​യെ​ന്ന് ​ചോ​ദി​ച്ച​പ്പോ​ഴാ​ണ് ​ബാ​ല്യ​കാ​ല​ ​സു​ഹൃ​ത്താ​യ​ ​ചാ​ർ​മ്മി​ള​യെ​ക്കു​റി​ച്ച് ​താ​ൻ​ ​പ​റ​ഞ്ഞ​ത്.​ ​ചാ​ർ​മ്മി​ള​ ​നേ​രി​ട്ടെ​ത്തി​ ​സം​സാ​രി​ച്ചു.​ ​ക​ഥാ​പാ​ത്ര​ത്തി​ന് ​അ​നു​യോ​ജ്യ​യാ​ണെ​ന്നും​ ​പ​റ​ഞ്ഞു.​ ​ചാ​ർ​മ്മി​ള​ ​അ​ഡ്‌​ജ​സ്റ്റ്മെ​ന്റി​ന് ​ത​യ്യാ​റാ​കു​മോ​യെ​ന്ന് ​പി​ന്നീ​ട് ​നേ​രി​ട്ടും​ ​ഫോ​ണി​ലും​ ​ഹ​രി​ഹ​ര​ൻ​ ​ചോ​ദി​ച്ചു.​ ​പ​റ്റി​ല്ലെ​ന്ന് ​അ​റി​യി​ച്ച​തോ​ടെ​ ​ചാ​ർ​മ്മി​ള​യെ​ ​സി​നി​മ​യി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കി.​ ​അ​തി​നു​ശേ​ഷം​ ​ഹ​രി​ഹ​ര​ൻ​ ​ത​ന്നെ​ ​വി​ളി​ച്ചി​ട്ടി​ല്ല.
സ​ഹ​ക​രി​ക്കാ​ത്ത​ ​ന​ടി​മാ​രെ​ ​ഹ​രി​ഹ​ര​ൻ​ ​ഷൂ​ട്ടിം​ഗി​നി​ടെ​ ​ക്യാ​മ​റ​യ്ക്ക് ​മു​ന്നി​ൽ​ ​പൊ​രി​ക്കും.​ ​ഒ​ടു​വി​ൽ​ ​വ​ഴ​ങ്ങി​ക്കൊ​ടു​ക്കാ​ൻ​ ​അ​വ​ർ​ ​നി​ർ​ബ​ന്ധി​ത​രാ​കും.​ ​പ​ല​ ​ന​ടി​മാ​രും​ ​ഇ​ക്കാ​ര്യം​ ​ത​ന്നോ​ട് ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​നേ​രി​ൽ​ ​കാ​ണു​ന്ന​ത​ല്ലാ​ത്ത​ ​മു​ഖം​ ​കൂ​ടി​ ​ഹ​രി​ഹ​ര​നു​ണ്ടെ​ന്നും​ ​വി​ഷ്‌​ണു​ ​പ​റ​ഞ്ഞു.​ ​വ​ഴ​ങ്ങു​മോ​യെ​ന്ന് ​വി​ഷ്‌​ണു​ ​വ​ഴി​ ​ഹ​രി​ഹ​ര​ൻ​ ​ചോ​ദി​ച്ചെ​ന്നും​ ​ത​യ്യാ​റ​ല്ലെ​ന്ന് ​അ​റി​യി​ച്ച​തി​നാ​ൽ​ ​പ​രി​ണ​യം​ ​സി​നി​മ​യി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കി​യെ​ന്നും​ ​ചാ​ർ​മ്മി​ള​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ആ​രോ​പി​ച്ചി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POWER GROUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA