SignIn
Kerala Kaumudi Online
Saturday, 24 October 2026 5.56 AM IST

ഒ.എൻ.വി പുരസ്കാരം പ്രഭാവർമ്മയ്ക്ക്

READ ENGLISH VERSION
d

തിരുവനന്തപുരം: സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള ഈ വർഷത്തെ ഒ.എൻ.വി പുരസ്‌കാരം കവി പ്രഭാവർമ്മയ്‌ക്ക്. മൂന്ന് ലക്ഷം രൂപയും ശില്പവും പ്രശസ്‌തിപത്രവും ഉൾപ്പെടുന്ന പുരസ്‌കാരം ഒ.എൻ.വി കൾച്ചറൽ അക്കാഡമിയാണ് ഏർപ്പെടുത്തിയത്.

ഡോ. എം. ലീലാവതി, ഡോ. ജോർജ് ഓണക്കൂർ, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവരുൾപ്പെട്ട ജൂറി ഏകകണ്ഠമായാണ് പുരസ്കാര ജേതാവിനെ നിശ്ചയിച്ചത്. ഇന്ത്യയുടെ പരമോന്നത സാഹിത്യ ബഹുമതികളിലൊന്നായ സരസ്വതി പുരസ്കാരം ലഭിച്ചതിലൂടെ മലയാള സാഹിത്യത്തെ വീണ്ടും ദേശീയ തലത്തിൽ ശ്രദ്ധേയനാക്കിയ പ്രഭാവർമ്മയുടെ സാഹിത്യരംഗത്തെ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരത്തിന് അർഹനായതെന്ന് ജൂറി വിലയിരുത്തി. ഒ.എൻ.വി ജന്മവാർഷിക ദിനമായ 27ന് ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകുമെന്ന് ഒ.എൻ.വി കൾച്ചറൽ അക്കാഡമി പ്രസിഡന്റ് അടൂർ ഗോപാലകൃഷ്ണൻ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRABHA VARMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA