
തിരുവനന്തപുരം: അച്ചടിമേഖല നിലനില്പിനായി പോരാടുകയാണെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്നവരെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കേരള പ്രിന്റേഴ്സ് അസോസിയേഷൻ ജില്ലാ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വ്യാപാരഭവനിൽ നടന്ന പൊതുസമ്മേളനവും കുടുംബസംഗമവും കവിയും പത്രപ്രവർത്തകനുമായ ഡോ. ഇന്ദ്രബാബു ഉദ്ഘാടനം ചെയ്തു. കയർ, കൈത്തറി തുടങ്ങിയ പരമ്പരാഗത തൊഴിൽ മേഖലകളിൽപ്പെട്ടവർക്കു ലഭിക്കുന്ന ആനുകൂല്യങ്ങൾ അച്ചടിമേഖലയിൽ പ്രവർത്തിച്ചുവന്നവർക്കും ലഭിക്കേണ്ടത് കാലത്തിന്റെ നീതിയാണെന്ന് ഇന്ദ്രബാബു പറഞ്ഞു.
ജില്ല പ്രസിഡന്റ് എ.രാധാകൃഷ്ണൻനായർ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് വൈ.വിജയൻ മുഖ്യപ്രഭാഷണവും 'ഹൃദയപൂർവം" ക്ഷേമപദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ചു. കെ.പി.എ മുഖ്യ രക്ഷാധികാരി പി.എ.അഗസ്റ്റിൻ, അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.ഹസൈനാർ, ജില്ല സെക്രട്ടറി പി.വിജയകുമാർ, സംസ്ഥാന ട്രഷറർ പി.അശോക് കുമാർ. സംസ്ഥാന ചെയർപേഴ്സൺ അനിതാരാജ്, ലീഗൽ അഡ്വൈസർ സാനു പി.ചെല്ലപ്പൻ,ജെ.ഭുവനേന്ദ്രൻനായർ,അജിത് സൈമൺ, ആർ.ഹരികുമാർ, രേണുക തുടങ്ങിയവർ സംസാരിച്ചു. അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ഉന്നത പരീക്ഷകൾ എന്നിവയിൽ വിജയം നേടിയവരെ അനുമോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |