
കൊച്ചി: ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ അദ്ധ്യാപക സ്ഥലംമാറ്റത്തിന്റെയും പുനർവിന്യാസത്തിന്റെയും മറവിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകൾ വെട്ടിക്കുറയ്‌ക്കാൻ നീക്കം. വിവിധ വിഷയങ്ങളിലായി 140 തസ്തികകൾ റദ്ദാക്കാനാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
പി.ജി വെയിറ്റേജ് ഒഴിവാക്കിയതും എം.ഫിൽ കോഴ്സ് നിറുത്തലാക്കിയതും തസ്തികകൾ കുറയാൻ ഇടയാക്കി. ആഴ്ചയിൽ 16 മണിക്കൂർ ജോലി ഭാരമില്ലാത്ത തസ്തികകളെ അധിക തസ്തികകളായി സർക്കാർ പ്രഖ്യാപിച്ചിരുന്നു. പുതിയ ഉത്തരവ് പ്രകാരം അധിക തസ്തികകളിൽ ഭൂരിഭാഗവും റദ്ദാക്കപ്പെടും. ചെറിയൊരു പങ്ക് മാത്രമാണ് മറ്റ് കോളേജുകളിലേക്ക് മാറ്റുന്നത്. യു.ജി.സി മാനദണ്ഡ പ്രകാരം അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ തസ്തികകൾക്ക് ആഴ്ചയിൽ 14 മണിക്കൂറാണ് ജോലി ഭാരം. ഇത് കണക്കിലെടുക്കാതെയാണ് നിലവിലെ നടപടികൾ.
കൊമേഴ്സിൽ 26 തസ്തിക പോകും
കൊമേഴ്സ് വിഭാഗത്തിലാണ് ഏറ്റവും വലിയ വെട്ടിനിരത്തൽ . 55 അധിക തസ്തികകളിൽ 29 എണ്ണം മാത്രമാണ് മറ്റ് കോളേജുകളിലേക്ക് വിന്യസിക്കുക. ബാക്കി 26 തസ്തികകൾ ഇല്ലാതാക്കും. മാത്തമാറ്റിക്സിൽ 20 അധിക തസ്തികകളിൽ 10 എണ്ണം റദ്ദാക്കും. ഹിന്ദിയിൽ ആകെയുള്ള 11 അധിക തസ്തികകളിൽ ഒന്നു മാത്രം നിലനിറുത്തി പത്തെണ്ണവും ഇല്ലാതാക്കും.. മലയാളത്തിലും അറബിക്കിലും ഒമ്പത് വീതം തസ്തികകൾ റദ്ദാക്കപ്പെടും.
അധിക തസ്തികകൾ
(വിഷയം, ആകെ തസ്തിക, അധിക തസ്തിക, വിന്യസിച്ച തസ്തിക, ഇല്ലാതാക്കുന്ന തസ്തിക)
ഇംഗ്ലീഷ് -428, 21, 21, 0
കെമിസ്ട്രി -236, 14, 14, 0
മാത്തമാറ്റിക്സ് -287, 20, 10,10
കൊമേഴ്സ് -347, 55, 29, 26
ഫിസിക്സ് -233, 20, 16, 4
മലയാളം- 182, 16, 7, 9
സ്റ്റാറ്റിസ്റ്റിക്സ് -78, 7, 7, 0
പൊളിറ്റിക്കൽ സയൻസ് -71, 9, 9, 0
ബോട്ടണി -84, 11, 5, 6
സുവോളജി- 89, 10, 5, 5
ജിയോളജി-27, 6, 3, 3
സൈക്കോളജി -25, 2, 2, 0
അറബിക്- 78, 10, 1, 9
ഹിന്ദി- 103, 11, 1, 10
ഹിസ്റ്ററി -154, 28, 7, 21
ട്രാവൽ ആൻഡ് ടൂറിസം -9, 1, 1, 0
ഇക്കണോമിക്സ്- 222, 46, 13, 33
തമിഴ് -38, 7, 3, 4,
'അദ്ധ്യാപകരുമായും സർവീസ് സംഘടനകളുമായും ചർച്ച ചെയ്ത് സമവായമുണ്ടാക്കും.'
-റോജി എം.ജോൺ,
ഉന്നത വിദ്യാഭ്യാസ മന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |