SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.43 AM IST

ബിരുദതല പ്രാഥമിക പരീക്ഷ ആദ്യഘട്ടം മേയ് 2 ന് കൺഫർമേഷൻ 18 വരെ നൽകാം

p

തിരുവനന്തപുരം: ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ ആദ്യഘട്ടം മേയ് 2-ന് നടത്തും. 21 കാറ്റഗറികളിലുള്ള 13 തസ്തികകളാണ് പ്രാഥമികപരീക്ഷയിൽ ഉൾപ്പെട്ടിട്ടുള്ളത്. അപേക്ഷകർക്ക് 18-ന് രാത്രി 12 മണിവരെ കൺഫർമേഷൻ നൽകാം. വിവിധ കാറ്റഗറികളിലായി 26,77,549 അപേക്ഷകളാണ് ലഭിച്ചത്. 5 ലക്ഷത്തോളം പൊതു അപേക്ഷകർ ഉണ്ടാകുമെന്നാണ് പി.എസ്. സി നിഗമനം.

കമ്പനി/ബോർഡ്/കോർപ്പറേഷൻ അസിസ്റ്റന്റ് (രണ്ട് കാറ്റഗറി ), സർവകലാശാലാ അസിസ്റ്റന്റ്, സിവിൽ പൊലീസ് സബ് ഇൻസ്പെക്ടർ, ആംഡ് ബറ്റാലിയൻ സബ് ഇൻസ്പെക്ടർ, എക്സൈസ് ഇൻസ്പെക്ടർ, സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ്, പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസിൽ അസിസ്റ്റന്റ് ജയിലർ, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ അസിസ്റ്റന്റ്, തദ്ദേശ സ്വയംഭരണവകുപ്പ് തൃശൂർ കോർപ്പറേഷൻ ഇലക്ട്രിസിറ്റി വിംഗിൽ ജൂനിയർ അസിസ്റ്റന്റ്, നാഷണൽ സേവിംഗ്സിൽ അസിസ്റ്റന്റ് ഡയറക്ടർ, ട്രാവൻകൂർ ഷുഗേഴ്സിൽ സൂപ്പർവൈസർ എന്നിവയാണ് ബിരുദതല തസ്തികകൾ.

ഓരോ തസ്തികയ്ക്കും പ്രത്യേകം ഉറപ്പുനൽകണം. പരീക്ഷ മേയിൽതന്നെ പൂർത്തിയാക്കാനാണ് നീക്കം. രണ്ടോ മൂന്നോ ഘട്ടമായി പരീക്ഷ നടത്തേണ്ടിവരുമെന്നാണ് കമ്മിഷൻ കണക്കാക്കുന്നത്.

സർവകലാശാലാ അസിസ്റ്റന്റ് തസ്തികയ്ക്കാണ് ഏറ്റവും കൂടുതൽ അപേക്ഷകരുള്ളത്- നാലു ലക്ഷം. കമ്പനി/ബോർഡ്/കോർപ്പറേഷൻ അസിസ്റ്റന്റാണ് രണ്ടാംസ്ഥാനത്ത് .വിവിധ കാറ്റഗറികളുടെ തസ്തികമാറ്റ വിജ്ഞാപനങ്ങൾക്ക് അപേക്ഷകർ കുറവാണ്. പ്രാഥമികപരീക്ഷയ്ക്ക് ശേഷം മാർക്ക് സമീകരിച്ച് മുഖ്യപരീക്ഷയ്ക്ക് അർഹത നേടുന്നവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും. അതിനായി ഓരോ തസ്തികയ്ക്കും പ്രത്യേകം പരീക്ഷ നടത്തും. അതിലെ മാർക്കാണ് റാങ്ക് നിർണയത്തിന് പി.എസ്.‌സി പരിഗണിക്കുന്നത് ഓഗസ്റ്റ്-ഒക്ടോബർ മാസങ്ങളിലായിരിക്കും മുഖ്യപരീക്ഷകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA