SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.46 AM IST

പി.എസ്.സി പരീക്ഷാകേന്ദ്രത്തിൽ മാറ്റം

p

ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ (കാറ്റഗറി നമ്പർ 420/2075) തസ്തികയിലേക്ക് 18 ന് 1.30 മുതൽ 3.20 വരെ നടത്തുന്ന ഒ.എം.ആർ പരീക്ഷയ്ക്ക് കോഴിക്കോട് കൊയിലാണ്ടി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1096147 മുതൽ 1096409 വരെയുള്ളവർ കൊയിലാണ്ടി ഗവ.മാപ്പിള വി.എച്ച്.എസ്.എസിൽ ഹാജരായി പരീക്ഷയെഴുതണം.

പുനരളവെടുപ്പ്
പൊലീസ് വകുപ്പിൽ റിപ്പോർട്ടർ ഗ്രേഡ് 2 (മലയാളം) (ഹെഡ്കോൺസ്റ്റബിൾ ജനറൽ എക്‌സിക്യൂട്ടീവ് ഫോഴ്സ്) (കാറ്റഗറി നമ്പർ 271/2025) തസ്തികയിലേക്ക് 21 ന് രാവിലെ 9.00 മണിക്ക് പി.എസ്.സി. ആസ്ഥാന ഓഫീസിൽ ശാരീരിക പുനരളവെടുപ്പി നടത്തും.

അഭിമുഖം

മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മലയാളം) (കാറ്റഗറി നമ്പർ 601/2024) തസ്തികയിലേക്ക് 22, 23, 24 തീയതികളിൽ പി.എസ്.സി മലപ്പുറം ജില്ലാ ഓഫീസിലും കോഴിക്കോട് റീജിയണൽ ഓഫീസിലും, ഹൈസ്‌കൂൾ ടീച്ചർ (മലയാളം) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 476/2024) തസ്തികയിലേക്ക് 22 ന് പി.എസ്.സി മലപ്പുറം ജില്ലാ ഓഫീസിലും അഭിമുഖം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA