
തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിലുൾപ്പെടെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ, 2023ൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച 642 കാറ്റഗറികളിലെ ഉത്തരക്കടലാസുകൾ നശിപ്പിക്കാൻ പി.എസ്.സി ഉത്തരവിട്ടു. തെളിവുകൾ നശിപ്പിക്കാനാണ് ശ്രമമെന്ന ആരോപണം ശക്തമായി.
1961ലെ കേരള ഡിസ്ട്രക്ഷൻ ഒഫ് റെക്കാഡ്‌സ് നിയമപ്രകാരമാണ് നടപടി. 2023 ജനുവരി 1 മുതൽ ഡിസംബർ 31 വരെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചവയും, പൊതുപരീക്ഷ നടത്തിയവയുമായ തസ്തികകളുടെ ഉത്തരക്കടലാസുകളാണ് നശിപ്പിക്കുന്നത്. ആസൂത്രണ ബോർഡ് പരീക്ഷ നടന്നത് 2023 ജൂലായ് 13നാണ്. തുടർനടപടികൾ ആവശ്യമില്ലാത്തതിനാലാണ് നശിപ്പിക്കുന്നതെന്നാണ് പി.എസ്.സിയുടെ വിശദീകരണം. ആസൂത്രണ ബോർഡ് പരീക്ഷയിൽ യോഗ്യതയുള്ള പലരുടെയും ഉത്തരങ്ങൾ പരിശോധിച്ചില്ലെന്നാണ് പരാതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |