SignIn
Kerala Kaumudi Online
Sunday, 23 August 2026 1.00 AM IST

കെ.എ.എസിലെ വ്യാജ ഒഴിവ്: #ഉദ്യോഗസ്ഥരിൽ നിന്നുള്ള റാങ്ക്പട്ടിക റദ്ദാക്കാൻ ശുപാർശ #  പൊതു ഭരണ വകുപ്പ്  റിപ്പോർട്ട് നൽകി

rank

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലേക്ക് (കെ.എ.എസ്) ഉദ്യോഗസ്ഥരിൽ നിന്ന് നിയമനം നൽകുന്ന രണ്ടും മൂന്നും സ്ട്രീമിലെ റാങ്ക് ലിസ്റ്റ്

റദ്ദാക്കണമെന്ന് പൊതുഭരണ വകുപ്പിന്റെ ശുപാർശ.

വ്യാജ ഒഴിവുകൾ സൃഷ്ടിച്ച് പി.എസ്‌.സിക്ക് റിപ്പോർട്ട് ചെയ്തതെന്ന് പൊതുഭരണ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

മുൻ സർക്കാർ സ്വന്തം രാഷ്ട്രീയ അനുഭാവികളെ ഉദ്യോഗസ്ഥ തലപ്പത്തു കൊണ്ടുവരാനായി രണ്ടും മൂന്നും സ്ട്രീമുകളിൽ ഇല്ലാത്ത ഒഴിവുകൾ പി.എസ്‌.സിക്ക് റിപ്പോർട്ട് ചെയ്തെന്നാണ് ആക്ഷേപം. റിപ്പോർട്ട് ചെയ്ത മൂന്ന് ഒഴിവുകളിൽ രണ്ടെണ്ണം സാധുവായിരുന്നില്ല. യഥാർത്ഥത്തിൽ ജീവനക്കാർക്കായി സംവരണം ചെയ്ത രണ്ടും മൂന്നും സ്ട്രീമുകളിൽ ഒഴിവുകളില്ല.നിലവിലെ കെ.എ.എസ് ഉദ്യോഗസ്ഥർക്ക് ഡെപ്യൂട്ടേഷന്‍ തസ്തിക സൃഷ്ടിച്ച് നിയമനം നൽകിയതു മൂലമാണ് മറ്റു രണ്ട് ഒഴിവുകളുണ്ടായത്. ഇതു സ്ഥിരം ഒഴിവായി കണക്കാക്കാനാവില്ല.

31പ്രതീക്ഷിത ഒഴിവുകൾ കണക്കാക്കിയിരുന്നത് ഡെപ്യൂട്ടേഷൻ റിസർവെന്ന നിലയിലാണ്. അത് കെ.എ.എസ് നിയമനത്തിനുള്ള വിശേഷാൽ ചട്ടങ്ങൾക്ക് വിരുദ്ധമാണ്.

കെ.എ.എസിലെ 30 ശതമാനം തസ്തിക ഓൾ ഇന്ത്യ സർവീസ് മാതൃകയിൽ ഡെപ്യൂട്ടേഷൻ റിസർവായി രൂപീകരിക്കാൻ 2023 ജൂൺ അഞ്ചിന് അന്നത്തെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിക്കുകയായിരുന്നു. ചീഫ് സെക്രട്ടറി, പൊതുഭരണ സെക്രട്ടറി എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു. തുടർ നടപടികൾക്ക് സെക്രട്ടറിതല സമിതിയെയും ചുമതലപ്പെടുത്തി. ഏതൊക്കെ സ്ഥാപനങ്ങളിലെ തസ്തികകൾ ഉൾപ്പെടുത്തിയാണ് റിസർവ് രൂപീകരിക്കേണ്ടതെന്നതിന് പഠനമൊന്നും നടത്തിയില്ല. ഈ യോഗത്തിന് മുൻപ് തന്നെ ഇത്തരത്തിൽ 31 ഒഴിവുകൾ ഭാവിയിൽ ഉണ്ടാകുമെന്ന് പി.എസ്‌.സിയെ അറിയിക്കുകയും ചെയ്തു.

മൂന്ന് പേർക്ക് നിയമനം
93 പേർക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: കെ.എ.എസിന്റെ പുതിയ റാങ്ക് പട്ടികയിൽ നിന്ന് ഇന്നലെ മൂന്ന് പേർക്ക് നിയമനം നൽകി സർക്കാർ ഉത്തരവിറക്കി. ഇതു ജനറൽ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനമാണ്.

കെ.ബി. ബിജുമോളെ അച്ചടി വകുപ്പിലും മനോജ് കുമാറിനെ എം.വി.ഐ.പി.പ്രൊജക്ട് വിഭാഗത്തിലും രോഹിൻരാജിനെ കാഞ്ഞങ്ങാട്ട് ഡി.ഇ.ഒ.ഓഫീസിലുമാണ് നിയമിച്ചത്.ഇത് കെ.എ.എസിന് അനുവദിച്ച തസ്തികകളാണ്.അതേസമയം സംസ്ഥാനത്തെ 93 കെ.എ.എസ്.ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയും സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. അതിൽ 22 തസ്തികകൾ കെ.എ.എസ്.ഉദ്യോഗസ്ഥർ നിലവിൽ നിയമിക്കപ്പെടാത്ത വിവിധ വകുപ്പുകളിലെ തസ്തികകളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA