
തിരുവനന്തപുരം: തൊഴിൽ വിജ്ഞാപനങ്ങൾ യഥാസമയം പ്രസിദ്ധീകരിക്കാതെ വർഷാവസാനത്തേക്ക് നീക്കി വയ്ക്കുന്ന പതിവ് തുടർന്ന് പി.എസ്.സി.ഓരോ കലണ്ടർ വർഷത്തെയും കണക്കെടുത്താൽ ശരാശരി 850 വിജ്ഞാപനങ്ങളാണ് മുൻ കാലങ്ങളിൽ പി.എസ്.സി പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതിൽ സിംഹഭാഗവും ഡിസംബറിലാണ് . വർഷത്തിലെ ആദ്യ മാസങ്ങളിൽ വിരലിലെണ്ണാവുന്ന വിജ്ഞാപനങ്ങൾ മാത്രം.
ഈ വർഷം ഫെബ്രുവരി മുതൽ തുടങ്ങിയെങ്കിലും ഇതുവരെ 150 ൽ താഴെ വിജ്ഞാപനങ്ങൾ മാത്രമാണ് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വർഷം ഡിസംബർ വരെ ആകെ പ്രസിദ്ധീകരിച്ചത് 902 എണ്ണം .ഇതിൽ 294 എണ്ണവും ഡിസംബർ 30, 31
തിയതികളിൽ.ഈ വർഷം 800 ലധികം വിജ്ഞാപനങ്ങൾക്കാണ് സാദ്ധ്യത. വിജ്ഞാപങ്ങൾ യഥാസമയം പ്രസിദ്ധീകരിച്ചാൽ അതനുസരിച്ച് ഉദ്യോഗാർത്ഥികൾക്ക് നേരത്തേ തയ്യാറെടുപ്പ് നടത്താമ. മാത്രമല്ല, പി.എസ്.സി ജീവനക്കാരുടെ ജോലി ഭാരവും കുറയും.
വാർഷിക പരീക്ഷാ കലണ്ടർ പോലെ ,വാർഷിക വിജ്ഞാപന കലണ്ടർ കൂടി പി.എസ്.സി. പ്രസിദ്ധീകരിക്കുന്നത് ഉദ്യോഗാർത്ഥികൾക്ക് സഹായകമാകുമെന്നാണ് വിലയിരുത്തൽ. യുപി.എസ്.സി, എസ്.എസ്.സി. പോലുള്ള റിക്രൂട്ടിങ് ഏജൻസികൾ ഓരോ വർഷവും പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനങ്ങളുടെ വിവരം മുൻകൂട്ടി പ്രഖ്യാപിക്കാറുണ്ട്. വിജ്ഞാപനങ്ങൾ സമയബന്ധിതമായി പ്രസിദ്ധീകരിക്കാനുള്ള നടപടി പി.എസ്.സി കൈക്കൊള്ളണമെന്നാണ് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |