
കൊച്ചി: സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് ചീഫ് തസ്തികയിലേക്കുള്ള നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് നിർദ്ദേശിച്ച സർക്കാർ ഉത്തരവും തുടർന്ന് രജിസ്റ്റർ ചെയ്ത കേസും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി.എസ്.സി നൽകിയ ഹർജി ഫയലിൽ സ്വീകരിക്കാൻ ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.
എഫ്.ഐ.ആർ റദ്ദാക്കാനായി റിട്ട് പെറ്റീഷൻ ഫയൽ ചെയ്യാനാകില്ലെന്ന രജിസ്ട്രിയുടെ എതിർപ്പ് അംഗീകരിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഇതോടെ
പി.എസ്.സിയുടെ ഹർജി വീണ്ടും സിംഗിൾ ബെഞ്ചിന്റെ പരിഗണനയ്‌ക്ക് വരും. ഹർജി നിലനിൽക്കുന്നതാണോ എന്നതടക്കമുള്ള വിഷയങ്ങൾ സിംഗിൾ ബെഞ്ച് പരിഗണിക്കും. പി.എസ്.സി നൽകിയ അപ്പീൽ തീർപ്പാക്കിയാണ് ജസ്റ്റിസ് കെ. നടരാജൻ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.പി.എസ്.സി അംഗങ്ങൾക്കും ജീവനക്കാർക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിടാൻ സർക്കാരിന് അധികാരമില്ലെന്നാണ് ഹർജിയിലെ വാദം. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്നും ആവശ്യപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |