SignIn
Kerala Kaumudi Online
Sunday, 27 September 2026 1.32 AM IST

ഗ്യാനേഷിനെ ഒത്തുകളിക്കായി നിയോഗിച്ചു: രാഹുൽ ഗാന്ധി

aa

ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ ഒത്തുകളി നടത്താൻ വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രത്യേകം റിക്രൂട്ട് ചെയ്‌ത ഉദ്യോഗസ്ഥനാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥൻ ജിജി തോംസണിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് രാഹുലിന്റെ ആരോപണം. ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന ഗ്യാനേഷ് കുമാറിനെ ബി.ജെ.പിയിലേക്ക് ആളെ റിക്രൂട്ട് ചെയ്യാൻ ഉപയോഗിച്ചു. പിന്നീട് മോദിയും ഷായും അദ്ദേഹത്തെ അമ്പയറാക്കി ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ഒത്തുകളിയുടെ ചുമതല ഏൽപ്പിച്ചു- രാഹുൽ എക്‌സിൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAHULGANDHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA