SignIn
Kerala Kaumudi Online
Thursday, 22 October 2026 12.13 PM IST

ഇന്ന് മുതൽ അതിതീവ്ര മഴ, വടക്കൻ ജില്ലകളിൽ അതിജാഗ്രത

rain

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ അതിതീവ്ര മഴ. അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിലാണിത്. തുടക്കത്തിൽ മദ്ധ്യ വടക്കൻ ജില്ലകളിലും തീരദേശ മേഖലയിലും ശക്തമാകുന്ന മഴ,കാറ്റ് ശക്തമാകുന്നത്തോടെ മലയോര മേഖലയിലും വ്യാപിക്കും. നാല് ദിവസം വരെ ഇത് തുടരും. വടക്കൻ ജില്ലകൾ അതിജാഗ്രത പാലിക്കണം. ഇന്ന് കണ്ണൂർ,കാസർകോട് ജില്ലകളിലും നാളെ മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ, കാസർകോട് ജില്ലകളിലും റെഡ് അലർട്ടാണ്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കും. പത്തനംതിട്ട,കോട്ടയം,എറണാകുളം,ഇടുക്കി,തൃശൂർപാലക്കാട്, മലപ്പുറം,കോഴിക്കോട്,വയനാട് ഇന്ന് ഒറാഞ്ച് അലർട്ട്. യെല്ലോ അലർട്ട് തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ.

അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ കേരള തീരത്ത് മത്സ്യബന്ധനം പാടില്ല. കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് കടലാക്രമണ സാദ്ധ്യതയുമുണ്ട്. കാസർകോട് കടൽ തീരത്ത് ഇന്ന് റെഡ് അലർട്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA