
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും ന്യൂനമർദ്ദ സാദ്ധ്യതയും ഉൾപ്പെടെയുള്ള അനുകൂല ഘടകങ്ങളുള്ളതിനാൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടർന്നേക്കും. ഉത്രാടദിനമായ 25 വരെയാണ് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുള്ളത്. തിരുവോണ നാളായ 26ന് നേരിയ മഴയ്ക്കാണ് സാദ്ധ്യത. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും യെല്ലോ അലർട്ടാണ്. ചൊവ്വാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |