SignIn
Kerala Kaumudi Online
Friday, 23 October 2026 5.28 PM IST

എമ്പുരാനെ തള്ളി രാജീവ് ചന്ദ്രശേഖർ

rajeev-chandrasekharan

ന്യൂഡൽഹി:എമ്പുരാൻ സിനിമയിൽ ആക്ഷേപകരമായ കാര്യങ്ങളുണ്ടെന്നും,തനിക്കു കാണാൻ താത്‌പര്യമില്ലെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.സിനിമയെ സിനിമയായി കണ്ടാൽ മതിയെന്നും ചരിത്രമായി കാണേണ്ട കാര്യമില്ലെന്നുമാണ് തന്റെ അഭിപ്രായം.വളച്ചൊടിക്കലുകളുണ്ടായാൽ സിനിമ പൊളിയും.ജനങ്ങൾ തിരസ്‌കരിക്കും.റീസെൻസർ ചെയ്യാൻ പോകുകയാണെന്ന് നിർമ്മാതാക്കളാണ് പറഞ്ഞത്.എന്തിനും ഏതിനും സംഘപരിവാറിനെയാണ് മുഖ്യമന്ത്രി കുറ്റം പറയുന്നത്.എമ്പുരാൻ സിനിമയ്‌ക്ക് രാഷ്ട്രീയ അജൻഡയുണ്ടോയെന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെ. അതേക്കുറിച്ച് തല പുണ്ണാക്കാൻ താനില്ല.മോഹൻലാൽ ഫാനാണ്.ലൂസിഫർ സിനിമ കണ്ട് ആസ്വദിച്ചയാളാണ്.എമ്പുരാൻ കാണാൻ ആഗ്രഹമുണ്ടായിരുന്നു.കാണണമെന്നുള്ളവർക്ക് സിനിമ കാണാൻ അവകാശമുണ്ടെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAJEEV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA