SignIn
Kerala Kaumudi Online
Monday, 21 September 2026 1.13 PM IST

കേന്ദ്രം വാക്കുപാലിച്ചു: രാജീവ് ചന്ദ്രശേഖർ

rajeev-chandrasekharan

തിരുവനന്തപുരം: ആശമാരുടെ കാര്യത്തിൽ കേന്ദ്രം വാക്കുപാലിച്ചെന്നും ആശമാരുടെ വേതനം വർദ്ധിപ്പിക്കാനും സമരത്തിന് പരിഹാരമുണ്ടാക്കാനും സംസ്ഥാനസർക്കാർ ഇനിയെങ്കിലും തയ്യാറാണമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.

3,500രൂപയായി പ്രതിമാസ ഇൻസെന്റീവ് വർദ്ധിപ്പിച്ചു. ഇനി സംസ്ഥാനസർക്കാരാണ് പ്രവർത്തിക്കേണ്ടത്. കേരളം പ്രതിമാസ ഇൻസെന്റീവ് 7,000 കൊടുക്കുമ്പോൾ ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയിൽ 10,000 രൂപയാണ് നൽകുന്നത്. ആശമാരുടെ സമരത്തിന് പരിഹാരം കണ്ടെത്താനായി നാഷണൽ പ്രോഗ്രാം കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ യോഗങ്ങളിലും ഇതര അവലോകന യോഗങ്ങളിലും ആശാവർക്കന്മാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. എന്നാൽ ആശാ വർക്കന്മാരുടെ ഉൾപ്പെടെ ആരോഗ്യമേഖലയിലെ ഭരണപരവും മാനവ വിഭവ ശേഷി സംബന്ധവുമായ വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ടത് അതത് സംസ്ഥാനസർക്കാരുകളായതിനാൽ സംസ്ഥാനം തീരുമാനമെടുക്കാതെ പ്രശ്നങ്ങൾ തീരില്ലെന്നതാണ് വസ്തുത.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAJEEV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA