SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.17 AM IST

രാജീവ് ചന്ദ്രശേഖർ സന്ദർശിച്ചു

s

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടപകടം നടന്ന സ്ഥലം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സന്ദർശിച്ചു. പരിക്കേറ്റ് തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിച്ചു. ചികിത്സയിൽ കഴിയുന്നവർക്ക് ആവശ്യമായ സഹായം ഒരുക്കണമെന്ന് ബി.ജെ.പി പ്രവർത്തകർക്ക് നിർദ്ദേശം നൽകി. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ പടക്ക നിർമ്മാണത്തിൽ ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കണമെന്നും ആദ്ദേഹം പറഞ്ഞു. ബി.ജെ.പി നേതാക്കളായ ബി.ഗോപാലകൃഷ്ണൻ, കെ.കെ.അനീഷ് കുമാർ, എ.നാഗേഷ്, നിവേദിത, ജസ്റ്റിൻ ജേക്കബ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RAJEEV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA