
കൊല്ലം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഏറ്റവും വലിയ ഫ്രോഡാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് തോൽക്കുന്നതിന്റെ കാരണമായി 2014 മുതൽ 24 വരെ രാഹുൽ പറഞ്ഞത് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം കാട്ടുന്നുവെന്നാണ്. പിന്നീട് പറഞ്ഞു വോട്ടർ പട്ടികയിൽ ക്രമക്കേടെന്ന്. ഇപ്പോൾ പറയുന്നു, എസ്.ഐ.ആറിലൂടെ തോൽപ്പിക്കുന്നുവെന്ന്. എന്നാൽ രാഹുലിന്റെ പാർട്ടിക്കാരായ കേരളത്തിലെ ആഭ്യന്തര മന്ത്രിയും മാത്യു കുഴൽനാടൻ എം.എൽ.എയും പറഞ്ഞത് അവർ ജയിച്ചത് സി.പി.എമ്മിന്റെ വ്യാജ വോട്ടുകൾ എസ്.ഐ.ആറിലൂടെ ഒഴിവാക്കപ്പെട്ടത് കൊണ്ടാണെന്നാണ്. കോൺഗ്രസ് എന്ത് പറഞ്ഞാലും യാഥാർത്ഥ്യം ജനങ്ങൾക്കറിയാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |