SignIn
Kerala Kaumudi Online
Friday, 23 October 2026 8.30 PM IST

ഫയർമാൻ ഡ്രൈവർ റാങ്ക് ലിസ്റ്റിലും വെട്ടിച്ചുരുക്കൽ

a

തിരുവനന്തപുരം:ഫയർമാൻ ഡ്രൈവർ തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച പുതിയ റാങ്ക്ലിസ്റ്റിലും വെട്ടിക്കുറവ്. മുഖ്യപട്ടികയിൽ 136 പേർ മാത്രമാണുള്ളത്.സപ്ലിമെന്ററി ലിസ്റ്റിലാകട്ടെ 33 പേരും.ആകെ 169 പേരാണ് ഇത്തവണത്തെ റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ടത്.കഴിഞ്ഞ റാങ്ക്ലിസ്റ്റിൽ 344 പേരാണുണ്ടായിരുന്നത്.175 പേരുടെ കുറവാണ് ഇത്തവണ ഉണ്ടായത്.കഴിഞ്ഞ റാങ്ക്പട്ടികയിൽനിന്ന് 211 പേർക്ക് നിയമനശുപാർശ ലഭിച്ചിരുന്നു.

ആ റാങ്ക്പട്ടിക 2024 മേയ് 15 ന് റദ്ദായതാണ്.ഇതിനിടയിൽ 67 ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇനിയും നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ ബാക്കിയുണ്ട്.2024 ജനുവരി 18 നായിരുന്നു ഒ.എം.ആർ പരീക്ഷ നടത്തിയത്.കായികക്ഷമതാ പരീക്ഷ, ഡ്രൈവിംഗ് എന്നിങ്ങനെ വ്യത്യസ്ത പരീക്ഷകൾ വിജയിച്ചവരെയാണ് റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തിയത്.

525 പേരെയാണ് കായികപരീക്ഷയ്ക്ക് തിരഞ്ഞെടുത്തത്. കട്ട്ഓഫ് മാർക്ക് 56.67 ആയിരുന്നു.ഇത് താഴ്ത്തിയാൽ കുറച്ച് ഉദ്യോഗാർത്ഥികളെക്കൂടി ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്താനാകുമായിരുന്നെങ്കിലും പി.എസ്.സി തയ്യാറായില്ല.280 പേർ മാത്രമാണ് കായികപരീക്ഷ വിജയിച്ചത്. ഇതോടെ ഡ്രൈവിംഗ് പരീക്ഷയുള്ള ചുരുക്കപട്ടിക വീണ്ടും ചെറുതായി. ഡ്രൈവിംഗ് പരീക്ഷയിലാകട്ടെ 100 ലേറെപ്പേർ പരാജയപ്പെട്ടു. അതോടെയാണ് ഉദ്യോഗാർത്ഥികളുടെ എണ്ണം 169 ആയി ചുരുങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RANKLIST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA