SignIn
Kerala Kaumudi Online
Saturday, 24 October 2026 3.51 AM IST

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്: അന്വേഷണത്തിന് ഡി.ഐ.ജിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം

rape

പത്തനംതിട്ട: കായികതാരമായ പട്ടികജാതി വിദ്യാർത്ഥിനിയെ 64പേർ പീഡിപ്പിച്ച കേസ് അന്വേഷിക്കാൻ ഡി.ഐ.ജി അജിതാ ബീഗത്തിന്റെ മേൽനോട്ടത്തിൽ 25 അംഗസംഘത്തെ നിയോഗിച്ചു. അറസ്റ്റിലാകുന്നവർക്കെതിരെ ഒരുമാസത്തിനുള്ളിൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനാണിത്.

പത്തനംതിട്ട പൊലീസ് ചീഫ് വി.ജി വിനോദ്കുമാർ, ഡിവൈ.എസ്.പി എസ്. നന്ദകുമാർ, പത്തനംതിട്ട, ഇലവുംതിട്ട, റാന്നി, വനിതാ പൊലീസ് എസ്.എച്ച്.ഒമാർ എന്നിവർ സംഘത്തിലുണ്ടാകും. 14 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ശബരിമല മകരവിളക്ക് സുരക്ഷാ ക്രമീകരണങ്ങളുടെ തിരക്കിലാണ് ജില്ലയിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ. മകരവിളക്ക് കഴിഞ്ഞാൽ അന്വേഷണം വേഗത്തിലാക്കും. ശാസ്ത്രീയ, സാഹചര്യ തെളിവുകളും ഡിജിറ്റൽ വിവരങ്ങളും ശേഖരിച്ച ശേഷമാകും കുറ്റപത്രം സമർപ്പിക്കുന്നത്. അഞ്ചുവർഷമായി നടന്ന പീഡനമായതിനാൽ പ്രതികളും പെൺകുട്ടിയുമായി നടന്ന മൊബൈൽ ഫോൺ സംഭാഷണത്തിലെ വിവരങ്ങൾശേഖരിക്കാൻ മൊബൈൽ കമ്പനികളെ സമീപിക്കേണ്ടിവരും. രണ്ടു വർഷത്തിൽ കൂടുതലുള്ള ഡേറ്റകൾ ചില മൊബൈൽ കമ്പനികൾ സൂക്ഷിക്കാത്തത് വെല്ലുവിളിയായേക്കും.

പീഡിപ്പിച്ച നാൽപ്പതോളം പേരുടെ നമ്പരുകളാണ് പെൺകുട്ടി പിതാവിന്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നത്. പെൺകുട്ടിയുടെ ഡയറിയിലും നോട്ടുബുക്കിലും മറ്റുള്ളവരുടെ പേരുകളുണ്ട്. ഇവയും അമ്മയുടെ ഫോണും പൊലീസ് കസ്റ്റഡിയിലാണ്.

പ്രതിഷേധവുമായി

പ്രതികളുടെ ബന്ധുക്കൾ

അറസ്റ്റിലായ ചില വിദ്യാർത്ഥികളുടെ ബന്ധുക്കൾ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. മക്കൾ അറസ്റ്റിലായതിന്റെ ഞെട്ടലിലാണവർ. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് ഒരാേ പ്രതിയെയും പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. രാത്രിയിൽ വീടുകൾ വളഞ്ഞാണ് ചിലരെ കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയുടെ പിതാവിന്റെ ഫോണിലൂടെ വാട്സാപ്പിലും ഇൻസ്റ്റഗ്രാമിലും ചാറ്റ് ചെയ്തശേഷം ശാരീരിക ബന്ധത്തിലേർപ്പെട്ടവരെയാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAPECASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA