
തിരുവനന്തപുരം: റേഷൻ കടകളിൽ അരിയും സാധനങ്ങളും തീർന്നു തുടങ്ങി. ഇവ ഗോഡൗണുകളിൽ നിന്നെടുത്ത് റേഷൻ കടകളിൽ 'വാതിൽപടി' വിതരണം നടത്തുന്ന കേരള ട്രാൻസ്‌പോർട്ട്‌കോൺട്രാക്ടേഴ്സ് അസോസിയേഷൻ (എൻ.എഫ്.എസ്.എ) ജനുവരി ഒന്നു മുതൽ പണിമുടക്കിലാണ്.ഇതോടെയാണ് സാധനങ്ങളുടെ വരവ് നിലച്ചത്. ഒരാഴ്ച കൂടി കഴിയുന്നതോടെ സാധനങ്ങൾക്കു ക്ഷാമം അനുഭവപ്പെടും.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 27 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ് റേഷൻ വ്യാപാരികൾ. നാലു സംഘടനകൾ ഉൾപ്പെടുന്ന റേഷൻ കോ-ഓർഡിനേഷൻ സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് സമരം.
ഇ പോസ് സേവനത്തിൽ നിന്ന് കരാർ കമ്പനി ഈ മാസം അവസാനത്തോടെ പിൻമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ ഫെബ്രുവരിയിലെ പൊതുവിതരണം പ്രതിസന്ധിയിലാകും.
ഓരോ സമരത്തിനും
ഓരോ കാരണം
#ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ബിൽ തുക കുടിശിക പൂർണമായും സെപ്തംബറിലെ കുടിശിക ഭാഗികമായും നൽകാത്തതാണു വാതിൽപ്പടി വിതരണക്കാരുടെ സമരത്തിന് കാരണം. രണ്ടു വർഷത്തിനിടെ കരാറുകാർ ബിൽ കുടിശികയ്ക്കായി നടത്തുന്ന നാലാമത്തെ സമരമാണിത്.
# വേതന പാക്കേജ് പരിഷ്‌ക്കരിക്കുക,കേന്ദ്ര സർക്കാരിന്റെ ഡയറക്ട്‌പേയ്‌മെന്റ് സംവിധാനം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് റേഷൻ കടക്കാർ സമരനോട്ടിസ് നൽകിയിരിക്കുന്നത്.
# ഇ- പോസ് മെഷീനുകളുടെ സേവന ഫീസ് ഇനത്തിൽ കുടിശിക പെരുകിയതും വാർഷിക പരിപാലന കരാർ പുതുക്കാൻ സർക്കാർ തയ്യാറാകാത്തതുമാണ് ഈ മാസം 31നു ശേഷം സേവനം അവസാനിപ്പിക്കാൻ കരാർ കമ്പനിയെ പ്രേരിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |