SignIn
Kerala Kaumudi Online
Saturday, 24 October 2026 4.55 AM IST

റേഷൻ കടകൾക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം ഇന്ന്

p

തിരുവനന്തപുരം: പിണറായി സർക്കാർ കാട്ടിയ അലംഭാവവും കെടുകാര്യസ്ഥതയും കാരണം അവശ്യ സാധനങ്ങൾ റേഷൻകടകൾ വഴി കിട്ടാതെ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമെത്തിക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 'അരിയെവിടെ സർക്കാരെ" എന്ന മുദ്രാവാക്യം ഉയർത്തി ഇന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ റേഷൻ കടകൾക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തുമെന്ന് കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.ലിജു അറിയിച്ചു.

സംസ്ഥാനതല ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി തിരുവനന്തപുരം പൂന്തുറയിൽ രാവിലെ 10.30ന് നിർവഹിക്കും.

വേ​ത​ന​ ​പ​രി​ഷ്‌​ക​ര​ണം
പ്രാ​യോ​ഗി​കത
പ​രി​ശോ​ധി​ച്ചെ​ന്ന് ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​റേ​ഷ​ൻ​ ​വ്യാ​പാ​രി​ക​ളു​ടെ​ ​മി​നി​മം​ ​വേ​ത​നം​ 18,000​ ​രൂ​പ​യി​ൽ​ ​നി​ന്ന് ​ഉ​യ​ർ​ത്തു​ന്ന​ത് ​പ്രാ​യോ​ഗി​ക​ത​ ​കൂ​ടി​ ​പ​രി​ശോ​ധി​ ​ശേ​ഷ​മെ​ന്ന് ​ഭ​ക്ഷ്യ​മ​ന്ത്രി​ ​ജി.​ആ​ർ.​അ​നി​ൽ.​ 177​ ​റേ​ഷ​ൻ​ക​ട​ക​ളി​ൽ​ 10,000​ ​രൂ​പ​ക്ക് ​താ​ഴെ​ ​മാ​ത്ര​മേ​ ​വി​ൽ​പ​ന​ ​ന​ട​ക്കു​ന്നു​ള്ളൂ.​ ​ഇ​ത്ത​രം​ ​ക​ട​ക​ൾ​ ​ന​ട​ത്തി​ക്കൊ​ണ്ട് ​പോ​ക​ണ​മോ​ ​വേ​ണ്ട​യോ​യെ​ന്ന് ​ലൈ​സ​ൻ​സി​ക​ൾ​ ​ആ​ലോ​ചി​ക്ക​ണം.​ ​വ​ലി​യ​ ​ബാ​ദ്ധ്യ​ത​ക​ൾ​ ​സ​ർ​ക്കാ​റി​ന് ​എ​ടു​ത്തു​ ​വ​യ്ക്കാ​ൻ​ ​ക​ഴി​യി​ല്ല.
റേ​ഷ​ൻ​ ​ക​ട​ക​ളു​ടെ​ ​വ​രു​മാ​നം​ ​വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​കെ​ ​സ്റ്റോ​ർ​ ​അ​ട​ക്കം​ ​നി​ര​വ​ധി​ ​പ​ദ്ധ​തി​ക​ൾ​ ​സ​ർ​ക്കാ​ർ​ ​ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്.​ ​തീ​രെ​ ​വ​രു​മാ​ന​മി​ല്ലാ​ത്ത​വ​ർ​ക്ക് ​കെ​ ​സ്റ്റോ​റി​ലൂ​ടെ​ ​അ​ധി​ക​ ​വ​രു​മാ​നം​ ​ല​ഭി​ക്കും.​ 1700​ ​ക​ട​ക​ൾ​ ​ഇ​തി​നോ​ട​കം​ ​കെ​ ​സ്റ്റോ​റാ​യി​ ​മാ​റി​യി​ട്ടു​ണ്ട്.​റേ​ഷ​ൻ​ ​വ്യാ​പാ​രി​ക​ളു​ടെ​ ​ക​മീ​ഷ​ൻ​ ​പ​രി​ഷ്‌​ക്ക​ര​ണം​ ​സം​ബ​ന്ധി​ച്ച​ ​ച​ർ​ച്ച​ക​ൾ​ ​മാ​ർ​ച്ചി​ൽ​ ​തു​ട​ങ്ങും.

'​പു​ര​യി​ട​ത്തി​ൽ​'​ ​മ​ണ്ണി​ടു​ന്ന​ത്
വി​ല്ലേ​ജ് ​ഓ​ഫീ​സ​ർ​ക്ക്
ത​ട​യാ​നാ​കി​ല്ല​:​ ​ഹൈ​ക്കോ​ട​തി

കൊ​ച്ചി​:​ ​അ​ടി​സ്ഥാ​ന​ ​നി​കു​തി​ ​ര​ജി​സ്റ്റ​റി​ൽ​ ​(​ബി.​ടി.​ആ​ർ​)​ ​പു​ര​യി​ടം​ ​എ​ന്ന് ​രേ​ഖ​പ്പെ​ടു​ത്തി​യ​ ​ഭൂ​മി​യി​ൽ​ ​മ​ണ്ണി​ടു​ന്ന​ത​ട​ക്കം​ ​വി​ല​ക്കി​ ​സ്റ്റോ​പ്പ് ​മെ​മ്മോ​ ​ന​ൽ​കാ​ൻ​ ​വി​ല്ലേ​ജ് ​ഓ​ഫീ​സ​ർ​ക്ക് ​അ​ധി​കാ​ര​മി​ല്ലെ​ന്ന് ​ഹൈ​ക്കോ​ട​തി.​ ​നി​ല​മാ​യോ​ ​ത​ണ്ണീ​ർ​ത്ത​ട​മാ​യോ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​രി​ക്കു​ന്ന​ ​ഭൂ​മി​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​മാ​ത്ര​മേ​ ​വി​ല്ലേ​ജ് ​ഓ​ഫീ​സ​ർ​ക്ക് ​സ്റ്റോ​പ്പ് ​മെ​മ്മോ​ ​ന​ൽ​കാ​നാ​കൂ​ ​എ​ന്നും​ ​ജ​സ്റ്റി​സ് ​വി​ജു​ ​എ​ബ്ര​ഹാം​ ​വ്യ​ക്ത​മാ​ക്കി.
ആ​ല​പ്പു​ഴ​ ​കീ​രി​ക്കാ​ട് ​വി​ല്ലേ​ജ് ​ഓ​ഫീ​സ​ർ​ ​സ്റ്റോ​പ്പ് ​മെ​മ്മോ​ ​ന​ൽ​കി​യ​തി​നെ​ ​ചോ​ദ്യം​ ​ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള്ള​ ​ഹ​ർ​ജി​ക​ളി​ലാ​ണ് ​ഉ​ത്ത​ര​വ്.​ ​ഹ​ർ​ജി​ക്കാ​രു​ടെ​ ​ഭൂ​മി​യി​ൽ​ ​വെ​ള്ള​ക്കെ​ട്ട് ​ഉ​ള്ള​ത​ട​ക്കം​ ​സ​ർ​ക്കാ​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടി​യെ​ങ്കി​ലും​ ​കോ​ട​തി​ ​അം​ഗീ​ക​രി​ച്ചി​ല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RATIONSHOP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA