
തിരുവനന്തപുരം: കെ.പി.സി.സി ഗാന്ധി ദർശൻ സമിതിയുടെ ഗാന്ധി ദർശൻ പുരസ്കാരത്തിന് രമേശ് ചെന്നിത്തലയെ തെരഞ്ഞെടുത്തതായി ഗാന്ധി ദർശൻ സമിതി സംസ്ഥാന പ്രസിഡന്റ് വി.സി. കബീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.സമൂഹത്തിലെ ലഹരി വിപത്തിനെതിരെ രമേശ് ചെന്നിത്തല നടത്തുന്ന വിവിധ പ്രവർത്തനങ്ങളും ഗാന്ധിയൻ ആശയങ്ങളിൽ അധിഷ്ഠിതമായി ദളിത് വിഭാഗങ്ങളോടും സമൂഹത്തിലെ പിന്നാക്ക ജനവിഭാഗങ്ങളോടും നടത്തുന്ന കാരുണ്യപ്രവർത്തനങ്ങളും പരിഗണിച്ചാണ് പുരസ്‌കാരം.ഒക്ടോബർ 28 ന് രാവിലെ 10 ന് തിരുവനന്തപുരത്ത് നടക്കുന്ന പുരസ്‌കാര സമർപ്പണ ചടങ്ങ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ. കെ. ആന്റണി പുരസ്കാരം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |