
മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി
തിരുവനന്തപുരം: കസ്റ്റഡിയിൽ എടുത്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തിൽ സസ്പെൻഷനിലായിരുന്ന ഡിവൈ.എസ്.പി എ.ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. കോഴിക്കോട്ടെ കോൺഗ്രസ് നേതാക്കൾ ശക്തമായ പ്രതിഷേധം അറിയിച്ചതിനെത്തുടർന്നാണ് നടപടി. ചേവായൂർ ബാങ്ക് ക്രമക്കേടിൽ ഇടതു നേതൃത്വവുമായി ഉമേഷ് ഒത്തുകളിച്ചെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വം ആരോപിക്കുന്നു. വകുപ്പുതല അന്വേഷണത്തിനു ശേഷം ഉമേഷിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചെങ്കിലും ഉത്തരവിറക്കിയില്ലെന്നാണ് വിവരം. ഉമേഷിന്റെ സർവീസ് കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴായിരുന്നു തിരിച്ചെടുക്കാനുള്ള നീക്കം.
ചെർപ്പുളശ്ശേരിയിൽ എസ്.എച്ച്.ഒ ആയിരുന്ന ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പിലാണ് ഉമേഷിനെതിരെ ആരോപണം ഉണ്ടായിരുന്നത്. 2014 ൽ വടക്കാഞ്ചേരി സർക്കിൾ ഇൻസ്പെകടറായി ഉമേഷ് പ്രവർത്തിക്കുമ്പോൾ കീഴുദ്യോഗസ്ഥനായിരുന്നു ബിനു തോമസ്. അനാശാസ്യത്തിന് പിടികൂടിയ യുവതിയെ കേസിൽനിന്ന് ഒഴിവാക്കാമെന്നു പറഞ്ഞ് ഉമേഷ് പീഡിപ്പിച്ചെന്നും മറ്റു നാലു യുവാക്കളിൽനിന്ന് കൈക്കൂലി വാങ്ങിയെന്നുമായിരുന്നു ആത്മഹത്യക്കുറിപ്പിൽ ഉണ്ടായിരുന്നത്. 2025 നവംബർ 30ന് ഉമേഷിനെ സസ്പെൻഡ് ചെയ്തു. ഇരയായ യുവതി പരാതി നൽകാതിരുന്നതിനാൽ കൂടുതൽ നടപടികളിലേക്ക് കടന്നിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |