SignIn
Kerala Kaumudi Online
Friday, 23 October 2026 5.29 PM IST

ആർ.സി.സിയിൽ റോബോട്ടിക് പീഡിയാട്രിക് സർജറി വിജയം

rcc

തിരുവനന്തപുരം : സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ (ആർ.സി.സി) ക്യാൻസറിന് റോബോട്ടിക് പീഡിയാട്രിക് സർജറി വിജയകരമായി നടത്തി. സർജിക്കൽ ഓങ്കോളജി വിഭാഗമാണ് നേപ്പാൾ സ്വദേശിയായ മൂന്നു വയസുകാരന് റോബോട്ടിക് സർജറി നടത്തിയത്. ഇടത് അഡ്രീനൽ ഗ്രന്ഥിയിലെ ന്യൂറോബ്ലാസ്റ്റോമയാണ് റോബോട്ടിക് സാങ്കേതികവിദ്യയിൽ വിജയകരമായി നീക്കിയത്. മൂന്നാം ദിവസം കുട്ടിയെ ഡിസ്ചാർജ് ചെയ്തു.

ഈ സർക്കാറിന്റെ കാലത്താണ് സർക്കാർ മേഖലയിൽ ആദ്യമായി ആർ.സി.സിയിൽ റോബോട്ടിക് സർജറി ആരംഭിച്ചത്. കൃത്യതയ്ക്കും മികച്ച ഫലത്തിനും പേരു കേട്ട റോബോട്ടിക് സർജറിക്ക് രോഗിയുടെ വേദന കുറയ്ക്കുക, രക്തസ്രാവം കുറയ്ക്കുക,വേഗത്തിലുള്ള രോഗമുക്തി എന്നിവ ഉൾപ്പെടെ നിരവധി ഗുണങ്ങളുണ്ട്. ഡോ.ഷാജി തോമസിന്റെ നേതൃത്വത്തിലുള്ള സർജിക്കൽ ടീമിൽ ഡോ.ശിവ രഞ്ജിത്ത്, ഡോ.അശ്വിൻ, ഡോ.ദിനേശ്, ഡോ.മേരി തോമസിന്റെ നേതൃത്വത്തിലുള്ള അനസ്‌തേഷ്യ ടീം, ഹെഡ് നഴ്സ് ഇന്ദുവിന്റെ നേതൃത്വത്തിലുള്ള റോബോട്ടിക് തിയേറ്റർ നഴ്സിംഗ് വിഭാഗം അഞ്ജലി, അനില, രമ്യ, എൻജിനീയർ പൂജ, ജീന, വകുപ്പ് മേധാവി ഡോ.പ്രിയയുടെ നേതൃത്വത്തിലുള്ള പീഡിയാട്രിക് ഓങ്കോളജി ടീം എന്നിവരാണ് കീമോതെറാപ്പിയും ശസ്ത്രക്രിയയും ഉൾപ്പെടെ നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RCC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA