SignIn
Kerala Kaumudi Online
Thursday, 22 October 2026 12.12 PM IST

ഭിന്നശേഷി പ്രതിഭകളുടെ മിന്നും പ്രകടനവുമായി റിഥം 23ന്

photo

തിരുവനന്തപുരം:ഭിന്നശേഷിക്കാരിലെ പ്രതിഭകളെ മിനുക്കിയെടുക്കാൻ റിഥം എന്ന കലാസംഘം രൂപീകരിച്ച് സാമൂഹ്യനീതിവകുപ്പ്. മന്ത്രി ആർ.ബിന്ദുവിന്റെ ആശയമാണിത്.

കേരള സർക്കാരിന്റെ നാലാമത് നൂറുദിന പരിപാടിയുടെ ഭാഗമായാണ് 'കലാസംഘം ' രൂപീകരിക്കുന്നത്. പ്രതിഭയ്ക്ക് ഭിന്നശേഷി തടസമേയല്ലെന്ന് തെളിയിക്കുന്നതാണ് ആനയറ സമേതിയിൽ നടന്ന, 18നും 40നും ഇടയിൽ പ്രായമുള്ള സംഘാംഗങ്ങളുടെ പ്രകടനങ്ങൾ.
നാൽപ്പത് ശതമാനത്തിലേറെ ഭിന്നശേഷിയുള്ള പ്രതിഭകളുടെ സംഘമാണ് അരങ്ങിലെത്തുന്നത്.

സാമൂഹ്യസുരക്ഷാ മിഷനും കേരള ഡെവലപ്‌മെന്റ് ആൻഡ് ഇനവേഷൻ സ്ട്രാറ്റജിക് കൗൺസിലും സംയുക്തമായി നടപ്പിലാക്കിയ ടാലന്റ് സെർച്ച് ഫോർ യൂത്ത് വിത്ത് ഡിസെബിലിറ്റീസ് പ്രോഗ്രാമിലൂടെയാണ് പ്രതിഭകളെ കണ്ടെത്തിയത്.
സംഗീതം, നൃത്തം, വീഡിയോഗ്രാഫി ആൻഡ് ഫോട്ടോഗ്രാഫി, ഡ്രോയിംഗ് ആൻഡ് പെയിന്റിംഗ്, മിമിക്രി മേഖലകളിൽ പ്രാഗത്ഭ്യമുള്ളവരാണ് കലാസംഘത്തിലുള്ളത്. 23ന് ലുലുമാളിൽ റിഥം കലാവിരുന്ന് മന്ത്രി ആർ.ബിന്ദു ഉദ്‌ഘാടനം ചെയ്യും. സിനിമാ- സാമൂഹ്യ- സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RYTHM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA