SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.01 AM IST

പ്രവാസി ക്ഷേമനിധി പിഴപലിശ ഇളവ് 31 വരെ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നോർക്ക വകുപ്പിനു കീഴിലുള്ള കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ അംശദായ കുടിശ്ശികയുളള അംഗങ്ങൾക്ക് കുടിശ്ശികയിൻമേലുള്ള പിഴപലിശ ഇളവ് 31ന് അവസാനിക്കും.പെൻഷൻ പ്രായം പൂർത്തിയാകാത്ത അംഗങ്ങൾക്ക് പ്രസ്തുത ഇളവിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഇന്ദുലേഖ.ഐ.വി അറിയിച്ചു.അംഗങ്ങൾക്ക് അംശാദായവും പിഴ പലിശയും ഓൺലൈനായി ഒടുക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ നമ്പറായ 18008908281 യിലോ തിരുവനന്തപുരം കോൾ സെന്റർ 04712465500, +917736850515 (വാട്സ്ആപ്പ്) നമ്പറുകളിൽ പ്രവൃത്തി ദിനങ്ങളിൽ ഓഫീസ് സമയത്ത് ബന്ധപ്പെടാവുന്നതാണ്. +917736850515 നമ്പരിൽ കോൾ സേവനം ലഭിക്കില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA