SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.05 AM IST

യു.ഡി.എഫ് സ്ഥാനാർത്ഥികൾ ഇന്ന്: വി.ഡി. സതീശൻ

vd-satheeshan

കൊച്ചി:യു.ഡി.എഫ് സ്ഥാനാർത്ഥികളെ ഇന്നു പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഡൽഹിയിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. ഒരിടത്തും ഗ്രൂപ്പുകളുടെ പേരിൽ കോൺഗ്രസ് സീറ്റ് വീതംവച്ചിട്ടില്ല. നേതാക്കൾ കൂടിയാലോചിച്ച് വിജയസാദ്ധ്യത പരിഗണിച്ചാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്.

പൂർണ പ്രതീക്ഷയോടും ആത്മവിശ്വാസത്തോടെയുമാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. നൂറിലധികം സീറ്റുകളുമായി അധികാരത്തിൽ തിരിച്ചെത്തും. കേരളത്തെ തകർത്ത സർക്കാരിനെതിരായ ജനങ്ങളുടെ പ്രതികരണവും യു.ഡി.എഫിനെ കുറിച്ചുള്ള പ്രതീക്ഷയും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. പിൻവാതിൽ നിയമനങ്ങളെല്ലാം യു.ഡി.എഫ് സർക്കാർ റദ്ദാക്കും. പി.എസ്.സി റാങ്ക് പട്ടികയിൽ ഒന്നാം റാങ്ക് ലഭിച്ചവർക്കുപോലും നിയമനമില്ല. സംവരണം പോലും പാലിക്കാതെയാണ് പിൻവാതിൽ നിയമനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VD SATHEESAN, 2025
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA