SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.05 AM IST

സംസ്ഥാനത്ത് ഇന്നു മുതൽ 6 വരെ ശക്തമായ മഴ

rain-6

തിരുവനന്തപുരം: ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 24 മണിക്കൂറിൽ 64 -115 മില്ലിമീറ്റർ വരെ ലഭിക്കാവുന്ന അതിശക്ത മഴ ചിലയിടങ്ങളിൽ ലഭിക്കാം. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 40-50 കിലോ മീറ്റർ വേഗതയിൽ കാറ്റിനും സാദ്ധ്യതയുണ്ട്.

ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ശക്തമായ ഇടിമിന്നലിനും സാദ്ധ്യതയുള്ളതിനാൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ അതീവ ജാഗ്രത പാലിക്കണം. മലയോര മേഖലകളിൽ താമസിക്കുന്നവർ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യത മുൻനിറുത്തി ജാഗ്രത പുലർത്തണം. ശക്തമായ മഴയുള്ള സമയങ്ങളിൽ ജലാശയങ്ങളിൽ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങരുത്. കാറ്റിൽ മരങ്ങൾ വീഴാൻ സാദ്ധ്യതയുള്ളതിനാൽ വാഹനങ്ങൾ മരങ്ങൾക്ക് ചുവട്ടിൽ പാർക്ക് ചെയ്യരുത്.

യെല്ലൊ അലർട്ട്

 ഇന്ന്: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി

 നാളെ: ഇടുക്കി, പാലക്കാട്

 5ന്: എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്

 6ന്: ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, വയനാട്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA