SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.04 AM IST

വിധവ പെൻഷനെത്തിയ യുവതി നഗരസഭ ജീവനക്കാരിയെ കടിച്ചു

nagarasabha-

മുക്കം: അമ്മയുടെ വിധവ പെൻഷനുമായി ബന്ധപ്പെട്ട് നഗരസഭ ഓഫീസിലെത്തിയ യുവതി ജീവനക്കാരിയെ കടിച്ച് പരിക്കേൽപ്പിച്ചു. റവന്യു ഇൻസ്‌പെക്ടർ ധന്യയ്ക്കാണ് കടിയേറ്റത്. ക്ലാർക്കുമാരായ പുതിയേടത്ത് രേഖ, പി.കെ.ആരിഫ എന്നിവരെയും ആക്രമിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ മുക്കം നഗരസഭയിലാണ് സംഭവം.

വിധവ പെൻഷൻ വാങ്ങിക്കുന്നവർ 60 വയസിനു താഴെയുള്ളവരാണെങ്കിൽ പുനർവിവാഹം നടത്തിയിട്ടില്ലെന്ന സർട്ടിഫിക്കറ്റ് നൽകേണ്ടതുണ്ട്. യുവതിയുടെ മാതാവിനു 70 വയസോളം പ്രായമുണ്ടെങ്കിലും നഗരസഭയിൽ നൽകിയ രേഖയിൽ കുറഞ്ഞ പ്രായം കണ്ടതിനാൽ പുനർവിവാഹം നടത്തിയിട്ടില്ലെന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് അറിയിച്ചിരുന്നു. തുടർന്നാണ് യുവതി നഗരസഭ ഓഫീസിലെത്തിയത്.

കാര്യങ്ങൾ ചോദിച്ചു മനസിലാക്കുന്നതിനിടെ യുവതി പ്രകോപിതയാവുകയും ഫയലുകൾ തട്ടിത്തെറിപ്പിക്കുകയും ജീവനക്കാരെ ആക്രമിക്കുകയുമായിരുന്നു. മുക്കം പൊലീസ് എത്തിയാണ് യുവതിയെ ഓഫീസിൽ നിന്ന് മാറ്റിയത്. യുവതിയുടെ ബന്ധുക്കളെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായി നഗരസഭ സെക്രട്ടറി എ.കൃഷ്ണഗോപാൽ പറഞ്ഞു. യുവതിക്കും ബന്ധുക്കൾക്കുമെതിരെ സെക്രട്ടറി മുക്കം പൊലീസിൽ പരാതി നൽകി. യുവതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായാണ് പൊലീസ് പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA