
പാല: മാസപ്പടിക്കേസിലെ പരാതിക്കാരനും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമായ ഷോൺ ജോർജിന്റെ പാലായിലെ വസതിയിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച് നടത്തി. ബി.ജെ.പി പ്രവർത്തകരും സംഘടിച്ചതോടെ സംഘർഷാവസ്ഥയുണ്ടായി. പൊലീസ് ഏറെ പണിപ്പെട്ടാണ് രംഗം ശാന്തമാക്കിയത്. പാലാ പന്ത്രണ്ടാം മൈലിലെ ഷോൺ ജോർജിന്റെ വസതിയിലേക്ക് ഇന്നലെ വൈകിട്ട് 5 ഓടെയായിരുന്നു മാർച്ച്. ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നെങ്കിലും കയർ കെട്ടി ബലപ്പെടുത്തിയിരുന്നില്ല. മുദ്രാവാക്യം വിളികളുമായി ഇരുവിഭാഗം പ്രവർത്തകരും നിലയുറപ്പിച്ചു. തള്ളിക്കയറാൻ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |