SignIn
Kerala Kaumudi Online
Monday, 13 July 2026 1.27 AM IST

അർജന്റീനയുടെ വിജയം: പടക്കം പൊട്ടിച്ച യുവാവിന്റെ വിരലുകൾ അറ്റു

argentina

കോഴിക്കോട്: ഫിഫാ ലോകകപ്പിൽ അർജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെ അബദ്ധത്തിൽ പടക്കം പൊട്ടി 22കാരന്റെ കൈവിരലുകൾ അറ്റു. ഇടതുകൈയുടെ നാലു വിരലുകളാണ് അറ്റുപോയത്. ചക്കുംകടവ് കുഞ്ഞിപ്പോക്കർപറമ്പ് മുഹമ്മദ് സഹദിനാണ് ഗുരുതര പരിക്കേറ്റത്. ഇന്നലെ രാവിലെ ചക്കുംകടവ് ലീഗ് ഓഫീസിന് സമീപത്താണ് സംഭവം. ലീഗ് ഓഫീസിൽ മത്സരം കണ്ടശേഷം വിജയം ആഘോഷിക്കാൻ അർജന്റീന ഫാൻസ് ഒത്തുകൂടിയിരുന്നു. ഈസമയം സഹദിന്റെ രണ്ടുകൈയിലും പടക്കമുണ്ടായിരുന്നു. ഒരു കൈയിലെ പടക്കത്തിന് തീ കൊടുത്തപ്പോൾ ഇതിൽ നിന്നുള്ള തീപ്പൊരി മറ്റ് പടക്കങ്ങളിലേക്ക് പതിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. അരയിടത്തുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന് പ്ലാസ്റ്റിക് സർജറി നടത്തി വിരലുകൾ കൂട്ടിച്ചേർക്കാനുള്ള ശ്രമത്തിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARGENTINA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA