SignIn
Kerala Kaumudi Online
Monday, 13 July 2026 3.03 AM IST

എ.ഡി.ജി.പി അജിത്കുമാറിന് എതിരെ ഡി.ജി.പി ഇന്ന് റിപ്പോർട്ട് കൈമാറിയേക്കും 

aa

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ചതിൽ എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനെതിരെ നടപടിക്ക് ഡി.ജി.പി റവാഡാ ചന്ദ്രശേഖർ സർക്കാരിന് ഇന്ന് ശുപാർശ കൈമാറിയേക്കും. ഡി.ജി.പിക്ക് ലഭിച്ച നിയമോപദേശവും ,അജിത് കുമാറിന്റെ വിശദീകരണവും കൂടി ഉൾപ്പെടുത്തിയാകും റിപ്പോർട്ട് .

അജിത് കുമാറിനെതിരെ കടുത്ത നടപടി വേണമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. എസ്.ഐ.ടി അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ച മുമ്പ് ഡി.ജി.പിക്ക് സമർപ്പിച്ചിരുന്നു. ഇതിൽ നടപടിയുണ്ടാകാത്തത് കോൺഗ്രസിൽ കടുത്ത വിമർശനത്തിനിടയാക്കി. എന്നാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മാത്രമേ അച്ചടക്ക നടപടിയിലേക്ക് കടക്കാനാവൂ എന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്. സർക്കാരിന്റെ എല്ലാ നടപടികളും കോടതിയുടെ പരിശോധനയ്ക്ക് വിധേയമാണെന്നും,. നിയമപരമായി ചെയ്യേണ്ടത് സമയത്ത് ചെയ്യുമെന്നും

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

ഈ മാസം അവസാനത്തോടെ അജിത്കുമാറിന് ഡി.ജി.പി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുമ്പായി വകുപ്പുതല നടപടി സ്വീകരിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം. അജിത്കുമാറിന്റെ ഓഫീസിലുണ്ടായിരുന്ന രണ്ട് ഗ്രേഡ് എസ്.ഐമാർക്കെതിരെയും നടപടിയുണ്ടാകും. 2024ൽ അന്വേഷണ ഉദ്യോഗസ്ഥരെ എം ആർ അജിത് കുമാർ തന്റെ ഓഫീസിൽ വിളിപ്പിച്ചാണ് കേസ് ഡയറിയും അന്തിമ റിപ്പോർട്ടും തിരുത്തി കോടതിയിൽ സമർപ്പിച്ചതെന്നാണ് ആരോപണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ADGP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA