
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെയും ആരോഗ്യ സർവകലാശാലയുടെയും അനുമതിയില്ലാതെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നഴ്‌സിംഗ് , പാരാമെഡിക്കൽ കോഴ്‌സുകൾ നടത്തുന്നതായി പരാതി.കൃത്യമായ ക്ലിനിക്കൽ പ്രാക്ടീസില്ലാതെ സർട്ടിഫിക്കറ്റു നൽകുന്നത് ആരോഗ്യമേഖലയ്‌ക്ക് ദോഷം ചെയ്യുമെന്ന് കാട്ടി കൺസോർഷ്യം ഒഫ് ഹയർ എഡ്യുക്കേഷൻ കൺസൾട്ടൻസ് കേരള ഭാരവാഹികൾ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നൽകി.
കർണാടക രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റിയുടെ വിവിധ പാരാമെഡിക്കൽ കോഴ്‌സുകൾ ഇവിടെ നടത്തുകയും പരീക്ഷാ സമയമാകുമ്പോൾ വിദ്യാർത്ഥികളെ കൊണ്ടു പോയി പരീക്ഷ എഴുതിക്കുകയുമാണ് . ആരോഗ്യ സർവകലാശാലയുടെ കോഴ്സ് നടത്തുന്ന സ്ഥാപനങ്ങളിൽ സമാന്തരമായി നിയമ വിരുദ്ധ അന്യസംസ്ഥാന കോഴ്‌സുകളും നടത്തുന്നു. ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികളെ ക്ലിനിക്കൽ പ്രാക്ടീസെന്നപേരിൽ ആശുപത്രികളിലും ലാബുകളിലും ജോലി ചെയ്യിക്കുന്നുവെന്നും ചെക്ക് എന്ന സംഘടനയുടെ പ്രസിഡന്റ് സുമോജ് മാത്യു, സെക്രട്ടറി അനൂപ് ശ്രീരാജ്,ട്രഷറർ പി.ബി.സുനിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |