
കൊച്ചി: 'ലാഫിംഗ് വില്ല'യിൽ അച്‌ഛൻ ഉറങ്ങുന്നില്ല! വീട്ടിലെ ഉമ്മറത്തും സ്വീകരണമുറിയിലും മുറ്റത്തുമെല്ലാം അദൃശ്യ സാന്നിദ്ധ്യമായി ചന്തുവിനും ആരോമലിനും ഒപ്പം സലിംകുമാറുണ്ട്. ഭാര്യ സുനിതയും മക്കളായ ചന്തുവും ആരോമലും സലിംകുമാറിന് ഏറ്റവും പ്രിയപ്പെട്ടവരായിരുന്നു. മക്കളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും സലിംകുമാർ എന്ന അച്‌ഛന്റെ ശ്രദ്ധയുണ്ടായിരുന്നു. വീട്ടുകാര്യങ്ങളിൽ സ്വാതന്ത്ര്യം ലഭിച്ചിരുന്നെങ്കിലും അദ്ദേഹം അറിഞ്ഞാണ് സുനിത എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്. മക്കൾക്കൊപ്പം ചെലവഴിക്കാൻ സിനിമയുടെ തിരക്കുകൾക്കിടയിലും സലിംകുമാർ ശ്രദ്ധിച്ചിരുന്നു.
പകൽ തീരുന്ന ഷൂട്ടിംഗാണെങ്കിൽ രാത്രി വീട്ടിലെത്തുന്ന ശീലമാണ് തനിക്കെന്ന് കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിൽ സലിംകുമാർ പറഞ്ഞിരുന്നു. മൂന്നോ നാലോ മണിക്കൂർ കൊണ്ട് എത്താവുന്ന സ്ഥലമാണെങ്കിൽ രാത്രി വീട്ടിൽ എത്തിയിരിക്കും. കഴിയുന്നത്ര ദിവസങ്ങളിലെല്ലാം അത്താഴം മക്കൾക്കൊപ്പമാകാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പുലർച്ചെ വീണ്ടും ഷൂട്ടിംഗിനായി പോകാനും മടിയില്ലായിരുന്നു.
മക്കളെ അനുസരിക്കുന്ന അച്‌ഛനാണ് താനെന്നും സലിംകുമാർ പറഞ്ഞിട്ടുണ്ട്. മക്കളുടെ അഭിപ്രായങ്ങൾക്കും ആശയങ്ങൾക്കും അദ്ദേഹം വിലകൽപ്പിച്ചിരുന്നു. സിനിമ, ജീവിതം എന്നിവയിലും മക്കളുടെ അഭിപ്രായങ്ങളെ മാനിച്ചിരുന്നു. പഠനകാര്യങ്ങളിലും ഇഷ്ടങ്ങളിലും തികഞ്ഞ സ്വാതന്ത്ര്യവും മക്കൾക്ക് നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |