SignIn
Kerala Kaumudi Online
Monday, 08 June 2026 2.06 AM IST

അടുക്കളയ്ക്ക് വീണ്ടും "എൽ.പി.ജി പ്രഹരം"

gas-

കൊച്ചി: കുടുംബബഡ്ജറ്റിന് അധികഭാരമേറ്റി, പൊതുമേഖലാ എണ്ണക്കമ്പനികൾ ഗാർഹിക ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ (എൽ.പി.ജി) വില സിലിണ്ടറിന് 29 രൂപ വർദ്ധിപ്പിച്ചു. മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർദ്ധനയാണിത്. പുതുക്കിയ വില ഇന്നലെ പ്രാബല്യത്തിലായി. 14.2 കിലോഗ്രാമിന്റെ സിലിണ്ടറിന്റെ വില തിരുവനന്തപുരത്ത് 951 രൂപയായി.

പശ്ചിമേഷ്യയിലെ യുദ്ധം കണക്കിലെടുത്ത് മാർച്ച് ഏഴിന് സിലിണ്ടർ വില 60 രൂപ കൂട്ടിയിരുന്നു. വിലവർദ്ധനയ്ക്ക് ശേഷവും ഗാർഹിക - പാചകവാതക വിൽപ്പനയിൽ എണ്ണക്കമ്പനികൾക്ക് സിലിണ്ടറിന് 700 രൂപയുടെ വിൽപ്പന നഷ്ടമുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. സിലിണ്ടറൊന്നിന് നിലവിൽ ഉത്പാദന ചെലവ് 1,600 രൂപയാണ്. കഴിഞ്ഞദിവസങ്ങളിൽ പെട്രോൾ, ഡീസൽ, വാണിജ്യ പാചക വാതകം എന്നിവയുടെ വിലയും വർദ്ധിപ്പിച്ചിരുന്നു.

പുതിയ വില

തിരുവനന്തപുരം : 951 രൂപ
കൊച്ചി: 949 രൂപ
തൃശൂർ : 954 രൂപ
കോഴിക്കോട് : 950.50 രൂപ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA