SignIn
Kerala Kaumudi Online
Monday, 15 June 2026 1.49 AM IST

വി.സിമാർ ആർ.എസ്.എസ് പരിപാടിയിൽ ഒരേ നിലയിൽ എതിർത്ത് സതീശനും പിണറായിയും

vc

തിരുവനന്തപുരം: ആർ.എസ്.എസ് പരിപാടിയിൽ കേരളത്തിലെ 3 സർവകലാശാല വൈസ് ചാൻസലർമാർ പങ്കെടുത്തതിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രിയും ഇടതുപക്ഷവും. മതേതര നിലപാട് ഉയർത്തിപ്പിടിക്കുന്ന ഉന്നത വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരിക്കാനുള്ള ശ്രമമാണെന്നാണ് ആരോപണം. എന്നാൽ വി.സിമാർ മുമ്പും പരിപാടിയിൽ പങ്കെടുത്തിട്ടുണ്ടെന്നും ചട്ടലംഘനമില്ലെന്നുമാണ് ആർ.എസ്.എസിന്റെ നിലപാട്. തെറ്റുണ്ടെങ്കിൽ നിയമനടപടിക്ക് ബി.ജെ.പി വെല്ലുവിളിച്ചു.

ശനിയാഴ്ച തിരുവനന്തപുരത്ത് നടന്ന 'സംഘപരിവാറിന്റെ 100 വർഷങ്ങൾ' എന്ന പരിപാടിയിലാണ് കേരള വി.സി ഡോ.മോഹനൻ കുന്നുമ്മൽ, എം.ജി വി.സി ഡോ.ഡി.മാവൂത്്, മലയാളം സർവകലാശാല വി.സി സി.ആർ.പ്രസാദ് എന്നിവർ പങ്കെടുത്തത്. ഗുരുതര വീഴ്ച കാട്ടിയ വൈസ് ചാൻസലർമാരുടെ അന്തസിന് നിരക്കാത്ത നടപടിയാണിതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വിമർശിച്ചു. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്തു നിന്നുണ്ടായാലും അംഗീകരിക്കില്ലെന്നും മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വി.സിമാർ പങ്കെടുത്തത് അത്യന്തം ഗുരുതരമായ പ്രശ്നമാണെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോണിന്റെ പ്രതികരണം.

വി.സിമാരുടെ നടപടി അത്യന്തം ഗൗരവത്തോടെയാണ് മതേതര കേരളം കാണുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമർശനം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആർഎസ്എസ് എങ്ങനെ പിടി മുറുക്കുന്നുവെന്നതിന്റെ ഉദാഹരണമാണിത്. സർവകലാശാലകളിൽ സംഘപരിവാർ അജണ്ട അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണെന്നും പിണറായി ആരോപിച്ചു.

ചട്ട ലംഖനമില്ലെന്ന്

ആർ.എസ്.എസ്

പരിപാടിയിൽ വൈസ് ചാൻസലർമാർ പങ്കെടുത്തതിൽ ച ട്ടലംഘനമില്ലെന്നാണ് ആർ.എസ്.എസ് നിലപാട്. കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിൽ വരുന്നതിന് മുമ്പും വി.സിമാർ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. യു.ജി.സി ചട്ടങ്ങളുടെ ലംഘനം വി.സിമാർ നടത്തിയിട്ടില്ല. ശാസ്ത്രജ്ഞർ, ഗവേഷകർ, അദ്ധ്യാപകർ,ഡോക്ടർമാർ എന്നിങ്ങനെ വിവിധ തലങ്ങളിലുള്ളവരാണ് പരിപാടിയിൽ പങ്കെടുത്തത്.

പരിപാടിയിൽ പങ്കെടുത്തത് അപരാധമാണെന്ന് എങ്ങനെ പറയുമെന്ന് മുൻ സംസ്ഥാന അധ്യക്ഷൻ വി. മുരളീധരൻ എം.എൽ.എ ചോദിച്ചു. പങ്കെടുത്തതിൽ തെറ്റുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കാൻ അദ്ദേഹം വെല്ലുവിളിച്ചു. പ്രധാനമന്ത്രി പ്രവർത്തിക്കുന്ന സംഘടനയാണ്. ഇനി പ്രധാനമന്ത്രിയേയും കാണില്ലെന്ന് പറയുമോയെന്നും അദ്ദേഹം പരിഹാസിച്ചു.

വി​സി​മാ​രു​ടേ​ത് ​ഗു​രു​തര
തെ​റ്റ്:ചെ​ന്നി​ത്തല

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​ർ.​എ​സ്.​എ​സ് ​സ​ർ​സം​ഘ​ചാ​ല​ക് ​മോ​ഹ​ൻ​ ​ഭ​ഗ​വ​തി​ന്റെ​ ​പ​രി​പാ​ടി​യി​ൽ​ ​മൂ​ന്ന് ​സ​ർ​വ്വ​ക​ലാ​ശാ​ലാ​ ​വി​സി​മാ​ർ​ ​പ​ങ്കെ​ടു​ത്ത​ത് ​ഗു​രു​ത​ര​മാ​യ​ ​പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്ന് ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല.
ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ലെ​ ​വ​ർ​ഗീ​യ​വ​ൽ​ക്ക​ര​ണ​ത്തി​നെ​തി​രെ​ ​ക​ടു​ത്ത​ ​നി​ല​പാ​ടു​മാ​യി​ ​കേ​ര​ളം​ ​മ​ന്നോ​ട്ട്‌​ ​പോ​വു​ക​യാ​ണ്.​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​ ​മ​തേ​ത​ര​ ​സ്വ​ഭാ​വ​ത്തെ​ ​ഇ​ല്ലാ​യ്മ​ ​ചെ​യ്യാ​നും​ ​വി​ശ്വാ​സ്യ​ത​ ​ഇ​ടി​ച്ചു​ ​താ​ഴ്ത്താ​നും​ ​മാ​ത്ര​മേ​ ​ഇ​ത്ത​രം​ ​നീ​ക്ക​ങ്ങ​ൾ​ ​ഉ​പ​ക​രി​ക്കൂ.​ .​ ​വി​ഭാ​ഗീ​യ​ത​യു​ടെ​യും​ ​വി​ദ്വേ​ഷ​ത്തി​ന്റെ​യും​ ​വി​ള​നി​ല​മാ​യി​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ ​മാ​റ​രു​ത്.​ ​മൂ​ന്ന് ​വി​സി​മാ​രും​ ​ത​ങ്ങ​ളു​ടെ​ ​തെ​റ്റ് ​ഏ​റ്റു​പ​റ​യു​ക​യും​ ​ഭാ​വി​യി​ൽ​ ​ഇ​ത്ത​ര​ത്തി​ലു​ള്ള​ ​പ​രി​പാ​ടി​ക​ളി​ൽ​ ​നി​ന്ന് ​വി​ട്ടു​ ​നി​ൽ​ക്കു​ക​യും​ ​വേ​ണം.​ഗ​വ​ർ​ണ​റെ​ ​ഉ​പ​യോ​ഗി​ച്ച് ​കേ​ര​ള​ത്തി​ന്റെ​ ​അ​ക്കാ​ഡ​മി​ക് ​മേ​ഖ​ല​യെ​ ​വ​ർ​ഗീ​യ​ ​വ​ൽ​ക്ക​രി​ക്കാ​ൻ​ ​സം​ഘ​പ​രി​വാ​ർ​ ​ന​ട​ത്തു​ന്ന​ ​ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ​ ​അ​തീ​വ​ ​ജാ​ഗ്ര​ത​ ​വേ​ണ​മെ​ന്നും​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​പ്ര​സ്താ​വ​ന​യി​ൽ​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA