
പറവൂർ: എല്ലാ കെ.എസ്.ആർ.ടി.സി ബസുകളിലും സ്ത്രീകൾക്ക് സൗജന്യയാത്ര വാഗ്ദാനം ചെയ്ത് യു.ഡി.എഫ് ജനങ്ങളെ വഞ്ചിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.
ആയിരത്തോളം ബസുകളിൽ മാത്രമാണ് സൗജന്യം ലഭ്യമാവുക. അതിലേറെയും തിരുവനന്തപുരത്താണ്. ഇത് ആളെ പറ്റിക്കലാണ്. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ല. ആശ വർക്കർമാർക്ക് 21000 രൂപ ശമ്പളം വാഗ്ദാനം ചെയ്തും പറ്റിച്ചെന്നും, അന്തരിച്ച നടൻ സലിംകുമാറിന്റെ വീട് സന്ദർശിക്കാനെത്തിയ അദ്ദേഹം പറഞ്ഞു.വൈദ്യുതി മന്ത്രി അളിയനെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചതും ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതിയുടെ വക്കീൽ കെ.ബി. പ്രദീപിനെ ദേവസ്വം സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചതും ഇവരുടെ രാജിയും ഗൗരവതരമാണ്. സ്വജനപക്ഷപാതം സത്യപ്രതിജ്ഞാ ലംഘനമാണ്.സ്വർണക്കൊള്ള കേസിലെ ഏതെല്ലാം ഫയൽ പ്രദീപ് കണ്ടുവെന്നത് അന്വേഷിക്കണം.
ആർ.എസ്.എസ് നേതാവ് മോഹൻ ഭഗവത് പങ്കെടുത്ത വേദിയിൽ കേരള, എം.ജി, മലയാളം സർവകലാശാലാ വി.സിമാർ സംഘാടകരെപ്പോലെ പങ്കെടുത്തതിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയും യു.ഡി.എഫും മറുപടി പറയണം. 19 ആർ.എസ്.എസുകാരെ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തിട്ട് കോൺഗ്രസിനും യു.ഡി.എഫിനും മൗനമാണ്. . ഡെങ്കിപ്പനി, നിപ, ഷിഗല്ല. രോഗ പ്രതിരോധത്തിൽ സർക്കാരും മന്ത്രിയും ഫലപ്രദമായി ഇടപെടുന്നില്ല. അടിയന്തര രോഗപ്രതിരോധ നടപടിക്ക് സി.പി.എം പിന്തുണ നൽകും.
ശബരിമല കേസിൽ മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന്റെ പ്രതികരണങ്ങൾക്ക് മറുപടിയൊന്നും പറയാനില്ലെന്ന് ഗോവിന്ദൻ പറഞ്ഞു. എല്ലാ പാർട്ടി ചുമതലകളിൽ നിന്നും പത്മകുമാറിനെ മാറ്റിയിട്ടുണ്ട്. അച്ചടക്ക ടപടി സ്വീകരിക്കേണ്ടത് പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |