
കൊച്ചി: താരസംഘടനയായ അമ്മയിലെ ചിലർക്കെതിരെ ഉന്നയിച്ച പരാതിയിൽ നിന്ന് പിന്മാറില്ലെന്ന് മുൻ ജോയിന്റ് സെക്രട്ടറി കൂടിയായ അൻസിബ ഹസൻ പറഞ്ഞു. ഭാരവാഹികൾക്ക് സംഘടനാപാടവവും മറ്റുള്ളവരെ കേൾക്കാനുള്ള കരുണയും മനസും വേണമെന്നും അൻസിബ പറഞ്ഞു.
സംഘടനയെ നയിക്കുന്നവർ ന്യായത്തിനൊപ്പം നിൽക്കാതിരുന്നാൽ അരാജകത്വമാണ് ഫലം. തന്റെ മാത്രം പ്രശ്നമായല്ല പരാതിയെ കാണുന്നത്. അമ്മയിലെ ചില വ്യക്തികൾ ശരിയായല്ല മുന്നോട്ടുപോകുന്നത്. തന്റെ പരാതിയിൽ സമൂഹം ശരിയായി പ്രതികരിച്ചതിൽ സന്തോഷമുണ്ടെന്നും അൻസിബ പറഞ്ഞു.
അമ്മ ഭാരവാഹികളായ ടിനി ടോം, ലക്ഷ്‌മിപ്രിയ എന്നിവർക്കെതിരെ അൻസിബ ഉന്നയിച്ച ആരോപണങ്ങളും കേസുകളുമാണ് വിവാദത്തിന് കാരണം. അമ്മയുടെ കുടുംബസംഗമത്തിന്റെ സ്‌പോൺസർഷിപ്പുമായി ബന്ധപ്പെട്ട വിയോജിപ്പിനെ തുടർന്നാണ് അൻസിബ രാജിവച്ചതും പരസ്യമായി പ്രതികരിച്ചതും. പിന്നാലെ അമ്മ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |