കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി, അദ്ധ്യാപകനായ ഡോ. റാമിനെ പൊലീസ് അറസ്റ്റ് ചെയ്യാത്തതെന്തെന്ന് ഹൈക്കോടതി. സുപ്രീംകോടതി അദ്ധ്യാപകന്റെ മുൻകൂർ ജാമ്യഹർജി തള്ളിയിട്ടും അറസ്റ്റ് ചെയ്തതായി അറിവില്ല. പൊലീസ് ഇത്തരം കാര്യങ്ങളിൽ ഇരട്ടനിലപാട് സ്വീകരിക്കുന്നതെന്താണ്. ഇങ്ങനെയുള്ള പൊലീസിനെക്കൊണ്ട് എങ്ങനെയാണ് നീതി നടപ്പാക്കാനാവുക. അന്വേഷണ ഉദ്യോഗസ്ഥൻതന്നെ ഡോ. റാമിനെ സംരക്ഷിച്ചു നിറുത്തിയിരിക്കുകയാണെന്ന് കരുതേണ്ടി വരുമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വാക്കാൽ നിരീക്ഷിച്ചു.
രണ്ട് ബോഡി ബിൽഡിംഗ് ചാമ്പ്യൻമാർക്ക് പൊലീസ് ഉദ്യോഗസ്ഥരായി നേരിട്ട് നിയമനം നൽകിയ നടപടി ചോദ്യംചെയ്ത് കെ.എം. ഷാജഹാൻ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യത്തിൽ നിരീക്ഷണം നടത്തിയത്. നിയമനക്കേസിൽ ഒരേ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് രണ്ടുതരത്തിലുള്ള നിലപാടുകളുണ്ടായത് ചൂണ്ടിക്കാട്ടുന്നതിനിടെയാണ് കോടതി നിതിന്റെ കേസ് പരാമർശിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |