SignIn
Kerala Kaumudi Online
Sunday, 13 September 2026 10.30 PM IST

ആറൻമുള വള്ളസദ്യയുടെ പേരിൽ തട്ടിപ്പ്

s

ആറൻമുള : പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ള സദ്യ കഴിക്കുന്നതിന് പാസ് നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടുന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു. 2000 രൂപ നൽകിയ ഹരിപ്പാട് സ്വദേശിനിയുടെ പരാതിയെ തുടർന്നാണ് കേസ്.

ആറൻമുള ക്ഷേത്ര ജീവനക്കാരനാണെന്ന് അവകാശപ്പെട്ട് സമൂഹ മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട വ്യക്തിയാണ് തട്ടിപ്പ് നടത്തിയത്. നാലു പേർക്ക് വള്ള സദ്യ കഴിക്കുന്നതിനുള്ള പാസ് തരപ്പെടുത്തി നൽകാമെന്നും അതിനായി 2000 രൂപ

അയയ്ക്കണമെന്നും ആവശ്യപ്പെട്ടു. പണമയച്ച ശേഷം വള്ള സദ്യ കഴിക്കാൻ യുവതി ക്ഷേത്രത്തിലെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം മനസിലാക്കുന്നത്. തട്ടിപ്പ് നടത്തിയ വ്യക്തിയുടെ ഫോൺ നമ്പർ , അഡ്രസ് , ബാങ്ക് വിവരങ്ങൾ എന്നിവ ശേഖരിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയെ ഉടൻ പിടി കൂടും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SADYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA